മലബാർ സിമന്റ്സ് അഴിമതി; രാധാകൃഷ്ണന്റെ സ്വത്ത് കണ്ടുകെട്ടി

malabar-cements
SHARE

മലബാര്‍ സിമന്റ്സ് അഴിമതിയിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ച വിഎം രാധാകൃഷ്ണന്റെ  23കോടിരൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി . കമ്പനിയിലേക്ക് പോളിത്തീന്‍ ബാഗുകളും ഫ്ളൈ ആഷും നല്‍കാന്‍ കരാറെടുത്തവകിയാണ് വിജിലന്‍സ് അഴിമതികണ്ടെത്തിയത് . വിപണിയില്‍ നൂറുകോടിരൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് വിഎം രാധാകൃഷ്ണന് നഷ്ടമാകുന്നത്.

മലബാര്‍ സിമിന്റ്സ് കരാറിലെ അഴിമതിയിലൂടെ  വിഎം രാധാകൃഷ്ണന്‍ നേടിയതൊക്കെയും സര്‍ക്കാരിലേക്ക് തിരിച്ചുചെല്ലുകയാണ് . 11 അപ്പാര്‍ട്ട്മെന്റുകള്‍  കോഴിക്കോട്ടും പാലക്കാട്ടുമുള്ള വസ്തുവകകള്‍ , രണ്ട് ഹോട്ടല്‍ സമുച്ചയങ്ങള്‍ സ്വന്തം വീട് എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

2004-2008 കാലയളവില്‍ അഴിമതിയിലൂടെ വിഎം രാധാകൃഷ്ണന്‍ സമ്പാദിച്ച 23.6 കോടിരൂയുടെ സ്വത്തുക്കളാണ് എറ്റെടുക്കുന്നത് . ഇതിന് മാത്രം വിപണി മൂല്യം നൂറുകോടി കവിയും . ഒപ്പം വിഎം രാധാകൃഷ്ണന് പങ്കാളിത്തമുള്ള മുംബെ റിഷിടെക് കമ്പനിയുടെ ആസ്തിവകകളും കണ്ടുകെട്ടിയിട്ടണ്ട് . ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ്  അപ്പെക്സ് ബോഡി കൂടി ശരിവക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. 

അസംസ്കൃതവസ്തുവായ ഫ്‌ളൈ ആഷ് ഇറക്കുമുതി പോളിത്തീന്‍ ബാഗ് വില്‍പന എന്നിവയിലെ അഴിമതിയുമായി ബന്ധപ്പെട്ട്  വി. രാധാകൃഷ്ണനും മകന്‍ നിഥിനുമെതിരെ വിജിലന്‍സും കേസെടുത്തിരുന്നു. തുടര്‍ന്ന്  അനധികൃത സ്വത്ത് സമ്പാദനുവമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധയനിലെ വിരങ്ങളുടെ അടിസ്ഥാനത്തലാണ് ഇപ്പോള്‍ നടപടി .  2004 2008 ഈ കാലയളവില്‍ മലബര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ രാധാകൃഷ്ണനെതിരെ പ്രേരണാകുറ്റം ചുമത്തിയിരുന്നു

MORE IN KERALA
SHOW MORE