അഭിമന്യുവിൻറെ സഹോദരിയുടെ വിവാഹം; കേമമാക്കാനൊരുങ്ങി സിപിഎം

abhimanyu-sister-amarriage
SHARE

എറണാകുളം മഹാരാജാസ് കൊളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ  സഹോദരിയുടെ  വിവാഹം ഈ മാസം പതിനൊന്നിന്. കല്ല്യാണത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം  സി.പി.എം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

ഇടുക്കി കൊട്ടാക്കമ്പൂരില്‍  പരിമിതികളിലുടെ നടുവില്‍ ജീവിക്കുമ്പോഴും അഭിമന്യൂവിന്  സ്‌നേഹത്തിന്റെ കൊട്ടാരമായിരുന്നു ഈ ഒറ്റമുറി വീട്. ഇത്തിരിയുണ്ടായിരുന്ന ജീവിതത്തില്‍ ഒത്തിരി മോഹങ്ങളും അവനുണ്ടായിരുന്നു. അതില്‍ ഏറ്റവും വലതായിരുന്നു സഹോദരി കൗസല്യയുടെ വിവാഹവും, സ്വന്തമായൊരു വീടും. ഇരുണ്ട ഒറ്റമുറിക്കുള്ളില്‍ ബാക്കിയായ അഭിമന്യൂവിന്റെ സ്വപ്‌നങ്ങള്‍ കേരളം ഏറ്റെടുക്കയായിരുന്നു.  

അഭിയുടെ സഹോദരിയുട വിവാഹം വലിയ ആഘോഷമാക്കി മാറ്റുവാനൊരുങ്ങുകയാണ് വട്ടവടയെന്ന കുടിയേറ്റ ഗ്രാമം. കേരളം മുഴുവന്‍ തന്നെ സ്വന്തംപെങ്ങളായി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് കൗസല്യ. അഭിമന്യവിന്റെ കുടുംബത്തിന് വേണ്ടിയുള്ള  വീടിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.