വെബ്സൈറ്റ് മാറ്റി കെഎസ്ആർടിസിയുടെ 'പരിഷ്കാരം'; പണികിട്ടി യാത്രക്കാർ

ksrtc-new-website
SHARE

പരിഷ്കാരങ്ങള്‍ പലതും കണ്ടിട്ടുണ്ട്, എന്നാൽ ഇങ്ങനെയുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരരുതേ എന്നാണ് കെഎസ്ആർടിസിയോട് യാത്രക്കാർക്കിപ്പോൾ പറയാനുള്ളത്. വെബ്സൈറ്റ് ആകെപ്പാടെയൊന്നു മാറ്റിയതാണു കാരണം. മാറ്റിയതൊക്കെ ശരി, പക്ഷേ പലർക്കും ഓൺലൈൻ വഴി ബസ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണു പ്രശ്നം. ഇതു ചൂണ്ടിക്കാട്ടി സ്ക്രീൻഷോട്ട് സഹിതം ചിലര്‍ കെഎസ്ആർടിയിുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ഇടുകയും ചെയ്തു. 

പരാതിക്കാരിൽ അധികവും ബെംഗളൂരു മലയാളികളാണ്. ബെംഗളൂരുവിലുള്ളത് മൂന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകൾ. എന്നാല്‍ പുതിയ കെഎസ്ആര്‍ടിസി സൈറ്റില്‍ ബെംഗളൂരു എന്ന് മാത്രം. ആലുവയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബസ് ഉണ്ട്, എന്നാൽ ബെംഗളൂരുവില്‍ നിന്ന് ആലുവയ്ക്കുള്ള ബസ് വെബ്സെെറ്റില്‍ ഇല്ല. പല റൂട്ടുകളിലെയും സ്ഥിതി ഇങ്ങനെയാണ്.  ഇതെങ്ങനെ ശരിയാകുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. വെബ്സൈറ്റ് പരിഷ്കരണം അറിയാതെ കെഎസ്ആര്‍ടിസി ബസ് ബുക്ക് ചെയ്യാനാകുന്നില്ല എന്ന് പരാതിപ്പെടുന്നവരുമുണ്ട്. 

കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനു പകരം പഴയ സെെറ്റിലെ വിവരങ്ങള്‍ മുഴുവൻ ഒഴിവാക്കിയാണ് കെഎസ്ആര്‍ടിസി പുതിയ വെബ്സൈറ്റ് തുടങ്ങിയത്. പുതിയ ലോഗിന്‍ ഐഡി അടക്കമുള്ളവ യാത്രക്കാര്‍ക്ക് ആവശ്യമായി വരുന്നുണ്ട്.ടിക്കറ്റ് ഇരട്ടിപ്പ് വരുന്നതായും യാത്രക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് online.keralartc.com എന്ന കെഎസ്ആർടിസിയുടെ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചത്. നാലുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഈ മാറ്റം. 

MORE IN KERALA
SHOW MORE