ഇരു വൃക്കകളും തകരാറിൽ; യുവതി ചികില്‍സ സഹായം തേടുന്നു

kidney-failaur-help
SHARE

രണ്ടു വൃക്കകളും തകരാറിലായ യുവതി ചികില്‍സ സഹായം തേടുന്നു. തൃശൂര്‍ കുന്നംകുളം സ്വദേശിനിയായ സ്റ്റില്‍സി സ്കറിയയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കാരുണ്യം തേടുന്നത്.  

 എം.ബി.എ പഠനത്തിനു ശേഷം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു വൃക്കരോഗം ബാധിച്ചത്. രണ്ടു വൃക്കകളും തകരാറിലായി. തൃശൂര്‍ കുന്നംകുളത്തെ വീടു വിറ്റ ശേഷം ഇപ്പോള്‍ ചാലക്കുടിയില്‍ വാടക ഫ്ളാറ്റിലാണ് താമസം. അച്ഛന്‍ നേരത്തെ മരിച്ചു. അമ്മ മാത്രമാണ് കൂട്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ക്ലര്‍ക്കായിരുന്നു അച്ഛന്‍. ഈ പെന്‍ഷന്‍ തുകയിലാണ് ഉപജീവനം. അസുഖം ബാധിച്ചതോടെ സ്വകാര്യ കമ്പനിയിലെ ജോലി നിര്‍ത്തി. വൃക്ക നല്‍കാന്‍ ആളുണ്ട്. പക്ഷേ, ശസ്ത്രക്രിയയ്ക്കു പണമില്ല. 

ഇരുപതു ലക്ഷം രൂപ വേണം ഈ യുവതിയ്ക്കു ജീവിതത്തിലേക്ക് മടങ്ങാന്‍. കുടുംബത്തിന്റെ പ്രതീക്ഷയും ഈ യുവതിയിലാണ്. അമ്മയ്ക്കു കൂട്ടായി ജീവിതം തുടരണമെങ്കില്‍ വൃക്കകള്‍ മാറ്റിവച്ച് ചികില്‍സ പൂര്‍ത്തിയാക്കണം. 

MORE IN KERALA
SHOW MORE