കരിപ്പൂരിൽ 'ഒാട്ടോ' നിരോധനം; ആളെ കയറ്റിയാൽ മൂവായിരം രൂപ പിഴ

karipur-auto
SHARE

കരിപ്പൂർ വിമാനതാവളത്തിൽ ഓട്ടോറിക്ഷക്ക് നിരോധനം. വിമാനത്താവള കവാടത്തിനുള്ളിൽ നിന്ന് ഓട്ടോറിക്ഷയിൽ ആളെ കയറ്റിയാൽ മൂവായിരം രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ബോർഡു സ്ഥാപിച്ചു.

സാധാരണയാത്രക്കാരെ പ്രയാസത്തിലാക്കിയാണ് വിമാനത്താവള അതോറിറ്റിയുടെ ഓട്ടോറിക്ഷ നിരോധന തീരുമാനം. നിയമം ലംഘിച്ചാൽ 3000 രൂപ  പിഴയടക്കണം എന്ന് ബോർഡ് വച്ചതോടെ ഓട്ടോ വിളിച്ച് ദൂര സ്ഥലങ്ങളിൽ നിന്നെത്തിയ യാത്രക്കാരെ വഴിയിൽ ഇറക്കി വിടേണ്ടി വന്നു.

വിവരമറിയാതെ വിമാനത്താവളത്തിലേക്ക് ഓട്ടോ വിളിച്ച പലരും പ്രയാസപ്പെട്ട് പെട്ടി തലയിൽ ചുമന്നാണ് നടന്നത്. പ്രദേശത്തെ പോസ് റ്റോഫീസും വിജയാ ബാങ്കുമെല്ലാം എയർപോർട്ടിന് ഉള്ളിലാണ്.വിമാനത്താവള ജീവനക്കാരേയും തീരുമാനം ബാധിച്ചിട്ടുണ്ട്. ഫറൂഖ് റെയിൽവേ സ്റ്റേഷനിലിറങ്ങി അവിടെ നിന്ന്നേരിട്ട് ഓട്ടോ വിളിച്ച് വരുന്ന യാത്രക്കാരും ഒട്ടേറെയാണ്. പുതിയ ടെർമിനൽ തുറക്കുന്നതോടെ ഓട്ടോയിലെത്തുന്ന യാത്രക്കാർ ഒരു കിലോമീറ്ററോളം മീറ്ററിനടുത്ത് ലഗേജുമായി നടക്കേണ്ടി വരും. പ്രീപെയ്ഡ് ടാക്സിക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഓട്ടോറിക്ഷക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഒട്ടോറിക്ഷക്ക് ടോൾ ബുത്തിനടുത്തായി പ്രത്യേക പാത ഒരുക്കുമെന്നും വിമാനത്താവള അതോറിറ്റി പറയുന്നു.

MORE IN KERALA
SHOW MORE