3,000 കോടി പോയാലെന്താ മോദിക്ക് സ്വന്തം വലിപ്പം മനസിലായല്ലോ; ബൽറാമിന്റെ ഫോട്ടോ ട്രോൾ

modi-balram-troll
SHARE

ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചതോടെ സോഷ്യൽ ലോകത്തും പലതരത്തിലുള്ള ചർച്ചകൾക്കും തുടക്കമായിരിക്കുകയാണ്.  വി.ടി ബൽറാം എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. 

‘രൂപ മൂവായിരം കോടി ചെലവായാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പിൽ ആർഎസ്എസുകാരനായ ഒരാളുടെ യഥാർത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ’ എന്നാണ് ബൽറാം കുറിച്ചത്. ഏകതാപ്രതിമയ്ക്ക് മുന്നിൽ മോദി നിൽക്കുന്ന ചിത്രവും ഉൾപ്പെടുത്തിയാണ് ബൽറാമിന്റെ പരിഹാസം. 

വഡോദര-നർമദഡാം ഹൈവേയ്ക്ക് സമീപം കെവാദിയയിലാണ് പ്രതിമ.  അതേസമയം, മൂവായിരംകോടിയുടെ പദ്ധതിക്കെതിരെ ഗുജറാത്തിൻറെ വിവിധയിടങ്ങളിൽ പ്രതിഷേധവുംനടന്നു.182മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവുംവലിയ ശിൽപം എന്ന പേരോടെയാണ് സർദാർ വല്ലഭായ് പട്ടേലിൻറ ഏകതാപ്രതിമയ്ക്ക് ഇപ്പോൾ തലയുയർത്തി നിൽക്കുന്നത്.

ഇന്ത്യയെ ഈവിധത്തിൽ ഒന്നിച്ചുചേർത്ത, പട്ടേലിന്റെ കാല്‍ചുവട്ടിൽ നമിക്കുന്നതായും, എല്ലാ ഇന്ത്യക്കാർക്കും അഭിമാനമായ ചരിത്രനിമിഷമാണിതെന്നും പ്രധാനമന്ത്രിപറഞ്ഞു. പട്ടേൽപ്രതിമയെ രാഷ്ട്രീയവൽക്കരിക്കേണ്ട. പദ്ധതി പൂർത്തീകരണത്തിനായി ഗോത്രസമൂഹം അടക്കമുളളവർനൽകിയ പിന്തുണ വിസ്മരിക്കില്ല. അവരുടെകൂടി സഹനത്തിൻറെ ഫലമാണ് പട്ടേൽസ്മാരകം. എന്നാൽ, പട്ടേലിനെ ആദരിക്കുമ്പോൾ പ്രതിപക്ഷം തന്നെകുറ്റപ്പെടുത്തുന്നു. മോദി പറഞ്ഞു. 

MORE IN KERALA
SHOW MORE