കേരളത്തിന് കൈത്താങ്ങായി സ്റ്റീഫന്‍ ദേവസിയുടെ സംഗീത സായാഹ്നം

stephen
SHARE

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കൈത്താങ്ങായി സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സംഗീതസായാഹ്നം. ‘വി ഷാല്‍ ഓവര്‍കം’ എന്ന പേരില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും നവകേരളനിർമാണവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയദുരന്തത്തെ സംഗീതത്തിലൂടെ അതിജീവിക്കാം എന്ന ആശയവുമായാണ് സ്റ്റീഫന്‍ ദേവസിയും സുഹൃത്തുക്കളും കൊച്ചിയില്‍ സംഗീതസന്ധ്യ ഒരുക്കിയത്. നവകേരവ നിര്‍മിതിക്ക് പണം കണ്ടെത്താന്‍ എറണാകുളം ജില്ലാ ഭരണകൂടത്തിന്റേയും ടൂറിസം വകുപ്പിന്റേയും റോട്ടറി ഇന്റര്‍നാഷണലിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

സംഗീതപരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ 6.85 കോടി രൂപയാണ് സമാഹരിച്ചത്. ഈ തുക ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. നവകേരള നിര്‍മിതിക്ക് കലാകാരന്മാരുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരെ ആദരിച്ചു.. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ത്രയം ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി വേദിയിൽ അരങ്ങേറി. 

MORE IN KERALA
SHOW MORE