കെ.എസ്.ആര്‍.ടി.സിയുടെ കനിവ് കാത്ത് അയ്യായിരത്തോളം ഉദ്യോഗാര്‍ഥികള്‍

ksrtc-candidates
SHARE

ജോലിക്ക് ഹാജരാകാത്തതിന്‍റെ പേരില്‍ ആയിരത്തോളം പേരെ പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സിയുടെ കനിവിനായി പുറത്ത് കാത്തിരിക്കുന്നത് അയ്യായിരത്തോളം ഉദ്യോഗാര്‍ഥികള്‍. ഡ്രൈവര്‍ നിയമനത്തിനായി പി.എസ്.സി നാലുവര്‍ഷം മുമ്പ് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇതുവരെ തയാറാക്കിയിട്ടില്ല. 

രണ്ടുവര്‍ഷം മുമ്പാണ് ഏഴായിരത്തോളം പേരുടെ ഷോര്‍ട്ട് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. കെ.എസ്.ആര്‍.ടി.സി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ റാങ്ക് ലിസ്റ്റ്  തയാറാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം തൊട്ടുമുന്‍പത്തെ ലിസ്റ്റില്‍ നിന്നും  ആരെയും എടുത്തിരുന്നില്ല. ഒടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം 1175 പേരെ കഴിഞ്ഞിടെ താല്‍ക്കാലികക്കാരാക്കി. 

വിവരാവകാശനിയമ പ്രകാരം ഒഴിവുകളെത്രയുണ്ടെന്ന് ചോദിച്ചിട്ട് പോലും കെ.എസ്.ആര്‍.ടി.സി നല്‍കുന്നില്ലെന്ന് പുതിയ പട്ടികയിലുള്ളവര്‍ പറയുന്നു. പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാനാവില്ല. അതുകൊണ്ട് താല്‍ക്കാലിക അടിസ്ഥാനത്തിലെങ്കിലും നിയമനം നല്‍കണമെന്നാണ് ആവശ്യം. അതേസമയം ഡ്യൂട്ടി പരിഷ്കരണം പൂര്‍ത്തിയാകാതെ ഒഴിവുകളുണ്ടോയെന്ന് പറയാനിവില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ മറുപടി. 

MORE IN KERALA
SHOW MORE