സിയാൽ മാതൃക പിന്‍തുടരും; പുനര്‍ നിര്‍മാണത്തിന് പ്രത്യേക ഏജന്‍സി

Flood-destroyed-Pamba
SHARE

പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് പ്രത്യേക ഏജന്‍സി വേണമെന്ന് ശുപാര്‍ശ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ മാതൃക പിന്‍തുടരാമെന്ന് ഇന്നലെ ചേര്‍ന്ന റീ ബില്‍ഡ് കേരള ഉപദേശകസമിതിയുടെ ആദ്യയോഗം വിലയിരുത്തി. 

പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കണമെന്നാണ് ഉപദേശകസമിതിയോഗത്തില്‍ സമര്‍പ്പിച്ച കരട് രേഖ പറയുന്നത്. പ്രകൃതി ദുരന്തമുണ്ടായ പല രാജ്യങ്ങളിലും ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമപരമായി രൂപീകരിക്കുന്ന ഈ ഏജന്‍സിക്ക് പുനര്‍ നിര്‍മാണ പദ്ധതികളുടെ ആസൂത്രണം നിര്‍വഹണം ഏകോപനം എന്നീ ചുമതലകള്‍ നല്‍കണം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തവും ഇവരില്‍ നിക്ഷഇപ്തമാകണം.

ഇന്ത്യയില്‍ ഗുജറാത്ത് ഡിസാസ്റ്റര്‍ മിത്തിഗേഷന്‍ അതോറിറ്റി,ഒഡിഷയിലെ ഡിസാസ്റ്റര്‍ അതോറിറ്റി എന്നിവ ഈ മാതൃകയില്‍ രൂപീകരിച്ചതാണ്. സിയാല്‍, ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ എന്നിവയും ഇതേ മാതൃകകഴാണെന്ന് കരട് രേഖ പറയുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചീഫ് എക്സിക്യൂട്ടീവാക്കിക്കൊണ്ട് വിദഗ്ധരെ കരാറടിസ്ഥാനത്തില്‍ നിയമിക്കണമെന്നും ശുപാര്‍ശയുണ്ട്.

MORE IN KERALA
SHOW MORE