സ്ഥലം മാറ്റം അയ്യപ്പന്റെ അനുഗ്രഹം; പോകാൻ എളുപ്പമായി: കുറിപ്പിട്ട് രഹ്ന

rahana-fathima2
SHARE

ശബരിമലയിൽ ദർശനത്തിനെത്തിയ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി ബിഎസ്എൻഎൽ. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനുശേഷം തുടർ നടപടികളുണ്ടാകുമെന്നാണു സൂചന. ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ജീവനക്കാരിയായ രഹ്നയെ രവിപുരം ശാഖയിലേക്കാണു മാറ്റിയത്.

അതേസമയം, താൻ അഞ്ച് വർഷം മുൻപ് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നെന്നും ശബരിമല കയറിയ ശേഷം പെട്ടെന്ന് ഉത്തരവ് വന്നത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും രഹ്ന സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു.

ബിഎസ്എന്‍എല്‍ വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് രഹനയ്ക്ക് സ്ഥലം മാറ്റ ഉത്തരവ് കൈമാറിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായല്ല രഹന ശബരിമലയില്‍ പോയതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു. ഓഫിസിനു പുറത്തെ രഹനയുടെ പ്രവൃത്തികളില്‍ സ്ഥാപനത്തിന് ഉത്തരവാദിത്തമില്ലെന്നാണ് ബിഎസ്എന്‍എല്‍ നിലപാട്. 

കേന്ദ്രസര്‍ക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല എന്ന് വ്യക്തമാക്കി ഇന്നലെ പെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും ജീവനക്കാര്‍ ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ ആ കുറിപ്പില്‍ അറിയിച്ചു.

രഹ്നയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

സ്വാമി ശരണം

5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.

സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ... 

MORE IN KERALA
SHOW MORE