നിരക്ക് വർധന വേണമെന്നാവശ്യം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

private-bus-strike
SHARE

യാത്രാനിരക്ക് വർധന ആവശ്യപ്പെട്ടു സ്വകാര്യബസുടമകൾ സമരത്തിലേക്ക്. നവംബർ 15ന് സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യബസുകളും സർവീസ് നിർത്തിവെച്ച് സൂചനാ പണിമുടക്ക് നടത്തും. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല ബസ് സമരത്തിലേക്ക് നീങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. 

ദിനംപ്രതി ഡീസൽ വില വർധിക്കുന്നതുമൂലം ഒരു ദിവസം പോലും സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് സ്വകാര്യബസുടമള്‍ പറയുന്നു. കനത്ത നഷ്ടം താങ്ങാനാവാതെ ഒട്ടേറെ ബസുകൾ ഇതിനോടകം സർവീസ് അവസാനിപ്പിച്ചു. നിരക്കുവര്‍ധനയല്ലാതെ മറ്റു പോംവഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. എല്ലാ യാത്രാസൗജന്യങ്ങളും നിർത്തലാക്കുക. ബസുകളുടെ സർവീസ് കാലാവധി 20 വർഷമാക്കിയ തീരുമാനം ഉടൻ നടപ്പാക്കുക, ബസുകൾക്ക് ഡീസൽ സബ്സിഡി നൽകുക, റോഡ് നികുതി കുറയ്ക്കുക, ബസുടമകൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്നും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ബസുടമകള്‍ വ്യക്തമാക്കി. 

MORE IN KERALA
SHOW MORE