സംസ്ഥാനത്തെ ഏറ്റവും ‘മോശം’ റോഡ് ഇതാ: നാട്ടുകാര്‍ രോഷത്തില്‍; വിഡിയോ

civil-lane-road
SHARE

കൊച്ചി നഗരത്തിലെ ആളെക്കൊല്ലി റോഡായ സിവിൽ ലൈൻ റോഡ് മാറി. റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇതോടെ റോഡിലെ കുഴികള്‍ തിരക്കിട്ട് അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് തുടങ്ങി. 

ഒരു ജീവൻ പൊലിയുന്നത് വരെ കാത്തിരുന്നു അധികാരികൾ. പാലാരിവട്ടത്തെയും കാക്കനാടിനെയും ബന്ധിപ്പിക്കുന്ന സിവിൽ ലൈൻ റോഡിലെ കുഴികളടയ്ക്കാൻ. മാസങ്ങളായി തകർന്നു കിടക്കുന്ന സിവിൽ ലൈൻ റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞ ദിവസം യുവാവ് മരിച്ചിരുന്നു. റോഡ് നന്നാക്കാൻ പണമില്ല, ഫണ്ടില്ല എന്നെല്ലാം പറഞ്ഞ കൈ കഴുകിയിരുന്ന ഉദ്യോഗസ്ഥർക്ക് ഒറ്റരാത്രി കൊണ്ട് ഫണ്ടും കിട്ടി, നേരെ വെളുക്കും മുന്പേ പണിയും തുടങ്ങി. ഈ ബുദ്ധി അൽപം മുന്പേ തോന്നിയിരുന്നുവെങ്കിൽ സിവിൽ ലൈൻ റോഡിലെ പാതാളക്കുഴികളിൽ ഒരു ജീവൻ പൊലിയില്ലായിരുന്നു.

MORE IN KERALA
SHOW MORE