ശ്രീധരൻപിള്ള സമരം നടത്തേണ്ടത് മോദിയുടെ വീടിന് മുന്നിൽ: ഉമ്മൻചാണ്ടി

oomenchandy-t
SHARE

ശബരിമല യുവതിപ്രവേശനത്തിനെതിരായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള സമരം നടത്തേണ്ടത് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിലാണെന്ന് ഉമ്മൻചാണ്ടി. അക്രമസമരമല്ല ബിജെപി നടത്തേണ്ടത്, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാനാകുമെന്നും കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി വ്യക്തമാക്കി.

സമരത്തിന് പകരം കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കുകയാണ് ബിജെപി വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേണ്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

സംഘപരിവാർ സമരത്തെ അപലപിച്ച് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നു. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു. 

MORE IN KERALA
SHOW MORE