പ്രളയാനന്തര കേരളത്തിനായി ഒരു സംഗീത വിരുന്ന്

music-fest-flood
SHARE

പ്രളയാനന്തര കേരളത്തിനായി ഒരു സംഗീത വിരുന്ന്.എറണാകുളം  ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ സ്റ്റീഫന്‍ ദേവസിയുള്‍പ്പെടെ പ്രശസ്ത സംഗീതഞ്ജര്‍ അണിനിരക്കുന്ന പരിപാടി ഈമാസം 29ന്  കൊച്ചി മറൈന്‍ഡ്രെവില്‍ നടക്കും.

നമ്മള്‍ അതിജീവിക്കും എന്ന പേരിലാണ് സംഗീത മഹോല്‍സവം . സ്റ്റീഫന്‍ ദേവസി നേതൃത്വം നല്‍കുന്ന കലാവിരുന്നില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതജ്‍ഞര്‍ അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഏഴ് കോടിയോളം രൂപ സംഭാവന ചെയ്യുകയാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മല്‍സ്യത്തൊഴിലാളികളെ ആദരിക്കും.

MORE IN KERALA
SHOW MORE