ആ ചിത്രങ്ങള്‍ വ്യാജം; യച്ചൂരിയോടൊപ്പമുള്ളത് ന്യൂയോർക്ക് ടൈംസിലെ സുഹാസിനിയല്ല

sabari-fake
SHARE

ശബരിമല യുവതീപ്രവേശം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂയോർക്ക് ടൈംസിലെ മാധ്യമപ്രവർത്തക സുഹാസിനിയും സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഒരുമിച്ചു നിൽക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. ചിത്രത്തിലുള്ളത് സാമൂഹ്യ പ്രവര്‍ത്തക റ്റീസ്ത സെതല്‍വാദ് ആണെന്ന് പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 2015 ആഗസ്റ്റ് മൂന്നിന് മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന ഒരു പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. 

ഇതിനു വേണ്ടിയാണ് സുഹാസിനി കേരളത്തിലേക്കു വന്നത്, ഇവരുടെ ഉദ്ദേശ്യം വ്യക്തമാണ് എന്നു പറഞ്ഞുകൊണ്ടാണ് നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നത്. സി.പി.ഐ.എം ഹിന്ദു വിരോധികള്‍ ആണെന്നും ഭക്തന്മാരുടെ വികാരം മാനിക്കാതെ ഇവര്‍ മനപ്പൂര്‍വം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രചാരകർ പറയുന്നുണ്ട്. 

MORE IN KERALA
SHOW MORE