മിന്നൽ അതിശക്തം; ഫോൺ‌ പൊട്ടിത്തെറിച്ചു, പറമ്പിൽ‌ കുഴികൾ

thunder
SHARE

ഇന്നലെയുണ്ടായ അതിശക്തമായ മഴയിൽ ചിലയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിശക്തമായ മിന്നലിൽ പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷൻ കട സ്റ്റോപ്പിനു സമീപം ടാർ‍ റോഡിൽ വിള്ളൽ രൂപപ്പെട്ടു. ചില വീടുകൾക്കു സമീപം പറമ്പിൽ കുഴികളുണ്ടായി. രണ്ടു വൈദ്യുത പോസ്റ്റുകൾക്കരികിലും കുഴികൾ രൂപപ്പെട്ടു. രാത്രി എട്ടോടെയാണു സംഭവം. വടക്കുംചേരി ജോൺസന്റെ വീടിനോടു ചേർന്നു പറമ്പിൽ കുഴി രൂപപ്പെട്ടു.

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ജോൺസന്റെ കയ്യിലിരുന്നു ഫോൺ പൊട്ടിത്തെറിക്കുകയും നേരിയ പൊള്ളലേൽക്കുകയും ചെയ്തു. ആങ്കാരത്ത് രത്നാകരന്റെ വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടി. വടക്കുംചേരി ജോസിന്റെ ഷോക്കേസ് തകർന്നു. മീറ്റർ ബോർഡ് തകർന്നു. പല വീടുകളിലും വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിപ്പോയി. പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.

MORE IN KERALA
SHOW MORE