രോഷമാളി; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച മണിയമ്മ മാപ്പ് പറഞ്ഞു; വിഡിയോ

cm-lady-sorry
SHARE

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ മണിയമ്മ സോഷ്യൽ മീഡിയയിലൂടെ തന്നെ മാപ്പ് പറഞ്ഞു.  ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയിലായിരുന്നു വിവാദമായ പരാമർശം ചെറുകോൽ സ്വദേശിനി മണിയമ്മ നടത്തിയത്. 

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ കേസെടുക്കുകയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മണിയമ്മയുടെ മാപ്പപേക്ഷ. 

‘ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്.  ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവര്‍  ഈ അമ്മയോട് ക്ഷമിക്കണം.’ മണിയമ്മ വിഡിയോയിൽ പറയുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയില്‍ ആറന്മുള പൊലീസാണ് കേസെടുത്തത്. 

MORE IN KERALA
SHOW MORE