കോടിയേരി പുരോഗമനം പറയും; വീട്ടില്‍പോയി പൂജ നടത്തും; കുത്തി ചെന്നിത്തല, വിഡിയോ

kodiyeri-chennithala
SHARE

പുരോഗമനം പ്രസംഗിച്ചിട്ട് വീട്ടില്‍ പോയി പൂമൂടല്‍ നടത്തുന്നയാളാണ് കോടിയേരിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വിശ്വാസവും അനാചരവും വ്യത്യസ്തമായി കാണണം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്കു നേരെയുളള രമേശ് ചെന്നിത്തലയുടെ പരിഹാസം.

പുരോഗമനം പ്രസംഗിക്കുന്ന കോടിയേരി വീട്ടിലെത്തിയ ശേഷം പൂമൂടല്‍ ചടങ്ങും ശത്രുസംഹാര പൂജയും നടത്തുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. വിശ്വാസത്തെയും അനാചാരത്തെയും രണ്ടായി കാണണമെന്നും കേരളത്തിന്‍റെ നവോത്ഥാനത്തില്‍ ഒരു  പങ്കും അവകാശപ്പെടാനില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നവോത്ഥാനത്തിന്‍റെ പേരു പറഞ്ഞ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.