പുതുവൈപ്പ് പദ്ധതിയിൽ നിന്നും പിന്മാറില്ല; പൈപ്പ് ലൈൻ പൂർണ്ണമായാൽ ടാങ്കർ ലോറികൾ ഒഴിവാക്കും; ഐഒസി

puthuvype-ioc
SHARE

പുതുവൈപ്പ് ഐഒസി പ്ലാന്റ് പദ്ധതിയുടെ നിർമാണ പ്രവർത്തനം ഉടൻ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിൽ ഐഒസി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ സർക്കാർ പൂർണ പിന്തുണ ഉറപ്പാക്കിയതായി ഐഒസി അധികൃതർ വ്യക്തമാക്കി. പദ്ധതി യാഥാർഥ്യമാക്കുന്നതിനൊപ്പം പാലക്കാട് ചേളാരി, കൊച്ചി കൊല്ലം ഇന്ധന പൈപ്പ് ലൈൻ സ്ഥാപിച്ചാൽ കേരളത്തിലെ റോഡുകളിൽ നിന്ന് പാചകവാതകടാങ്കറുകൾ പൂർണമായും ഒഴിവാകും.

ദിവസേന 125 ബുള്ളറ്റ് ടാങ്കറുകളാണ് പാചകവാതകവുമായി മംഗലാപുരത്ത് നിന്ന് കേരളത്തിലെ ബോട്ട്്ലിങ് പ്ലാന്റുകളിലെത്തുന്നത്. പുതുവൈപ്പ് എൽപിജി സംഭരണപ്ലാന്റ് യാഥാർഥ്യമാവുകയും , കൊച്ചി സേലം ഇന്ധന പൈപ്പ് ലൈൻ പൂർത്തിയാവുകയും കൂടി ചെയ്താൽ ഇവയിൽ 90 എണ്ണം ഒഴിവാകും. കൊച്ചി കൊല്ലം പൈപ്പ് ൈലൻ കൂടി യാഥാർഥ്യമായാൽ ഇവ പൂർണമായും ഒഴിവാകും. ഇതോടെ ടാങ്കറുകൾ മറിഞ്ഞുള്ള അപകടവും ഇല്ലാതാവും. പാലക്കാട് ചേളാരി, കൊച്ചി കൊല്ലം പൈപ്പ് ലൈനുകൾ കൂടി സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഐഒസി ആവശ്യപ്പെട്ടിട്ടുണ്ട്

പുതുവൈപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിയമനടപടികളെല്ലാം ഐഒസിക്ക് അനുകൂലമാണ്. 350 കോടി രൂപയാണ് പദ്ധതിക്കായി ഇതിനോടകം നിക്ഷേപിച്ചത്. അതിനാൽ ഇനി പിൻമാറാൻ സാധിക്കില്ല. സർക്കാർ പിന്തുണ കൂടി ഉറപ്പായ സാഹചര്യത്തിൽ സംഭരണകേന്ദ്രത്തിന്റെ നിർമാണ പ്രവര്ത്തനങ്ങൾ ഉടൻ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഐഒസി. അതിനുള്ള തയാറെടുപ്പുകളും പുരോഗമിക്കുകയാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.