'ഇത് രണ്ട് വർഷം മുമ്പ് മരിച്ച അമ്മയാ...'; വ്യാജചിത്രം പ്രചരിപ്പിച്ച സംഘപരിവാറിനെതിരെ മകന്‍

fake-picture
SHARE

ശബരിമല സ്ത്രീ പ്രവേശനത്തിൽ സംഘപരിവാർ വ്യാജപ്രചരണം നടത്തിയെന്ന് ആരോപണം. സർക്കാർ നിലപാടിനെതിരെയുള്ള നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ ചിത്രം എന്ന നിലയിൽ തെറ്റായ ചിത്രം നൽകി പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. സംഘപരിവാറിന്റെ പ്രചരണം തെറ്റാണെന്ന് തെളിഞ്ഞ് ചിത്രത്തലുണ്ടായിരുന്ന സ്ത്രീ രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ടതാണ് എന്ന് കണ്ടെത്തിയതോടെയാണ്. അത് വെളിപ്പെടുത്തി രംഗത്തെത്തിയത് അവരുടെ മകന്‍ തന്നെ..!

‘വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പ സ്വാമിയെന്ന് ശ്രീനാരയണീയര്‍’ എന്ന അടിക്കുറിപ്പോടെയാണ് വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ ഈഴവ സമുദായം സമരത്തിനിറങ്ങി എന്ന് സ്ഥാപിക്കാനായി ശംഖൊലി എന്ന സംഘപരിവാര്‍ ഫെയ്സ്ബുക്ക് പേജ് ചിത്രം പ്രചരിപ്പിച്ചത്.

മഞ്ഞസാരിയുടുത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പിഎസ് എന്നയാളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.