മുഖ്യമന്ത്രിക്കെതിരെ ജാതി പറഞ്ഞ് അധിക്ഷേപം; വിഡിയോയ്ക്കെതിരെ വ്യാപക രോഷം

cm-lady-strike
SHARE

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. എന്നാൽ ഇതിനിടയിൽ സോഷ്യൽ ലോകത്ത് സജീവമാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിക്കുന്ന ഒരു വിഡിയോയാണ്. ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്രയ്ക്കെതിരായ അധിക്ഷേപങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് തിരിയുകയാണ്. 

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് സമരത്തിന്‍റെ രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണം. സമരത്തിനെത്തിയ സ്ത്രീകള്‍ പിണറായിയെ ജാതികൂട്ടി തെറിവിളിക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവർ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. ഇവർ‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. 

MORE IN KERALA
SHOW MORE