നെഹ്റു ട്രോഫി വള്ളംകളി അടുത്തമാസം 10ന്; സച്ചിൻ മുഖ്യാതിഥി

nehru-trophy
SHARE

പ്രളയാനന്തര കേരളത്തിനും കുട്ടനാടിനും കൈത്താങ്ങേകാൻ നെഹ്‌റുട്രോഫി വള്ളംകളി അടുത്തമാസം 10ന്. മുന്‍ നിശ്ചയിച്ച പ്രകാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽക്കർ തന്നെ മുഖ്യാതിഥിയാകും. ആഗസ്ത് രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്ന വള്ളംകളി പ്രളയത്തെത്തുടര്‍ന്നാണ് മാറ്റിവച്ചത്.

പ്രളയാനന്തര കേരളത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് അറുപത്തിയാറാമത് നെഹ്റുട്രോഫി  വള്ളംകളി ഇത്തവണ എത്തുന്നത്. കേരളവും കുട്ടനാടും സംരക്ഷിതമാണെന്നും വിനോദ സഞ്ചാരസമൂഹത്തിനായി തുറന്നിടുകയാണെന്നും സംഘാടകര്‍ പറയുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പരിപാടിയുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാരിൽ നിന്ന് സഹായം ഒന്നുമുണ്ടാകില്ല. വിവിധ മേഖലകളിൽ നിന്നുള്ള പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക. ഒരു കോടി രൂപ ഇതിനകം വള്ളംകളിക്കായി ചെലവഴിച്ചിരുന്നു. വിവിധ സമതികൾ യോഗം ചേർന്ന് ആർഭാടമൊഴിവാക്കി കുറഞ്ഞ ചെലവിൽ വള്ളംകളി നടത്താനാണ് തീരുമാനം

അമ്പതു ലക്ഷം രൂപയുടെ ടിക്കറ്റെങ്കിലും പുതുതായി വിറ്റഴിച്ചാൽ വള്ളംകളി നഷ്ടമില്ലാതെ നടത്താനാകും.  പരമാവധി ടിക്കറ്റുകൾ വാങ്ങി കുട്ടനാടിനോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കലായി ഈ മൽസരത്തെ മാറ്റണമെന്നാണ് സംഘാടകരുടെ അഭ്യര്‍ഥന. ഇതിനകം ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയവർക്കെല്ലാം പണം മടക്കിനൽകിയിട്ടുണ്ട്. പണം നൽകി ടിക്കറ്റെടുത്തവരിലും ആവശ്യപ്പെട്ടവർക്കെല്ലാം തുക മടക്കി നൽകി. ബാക്കിയുള്ളവർക്ക് കൈയ്യിലുള്ള ടിക്കറ്റുപയോഗിച്ച് കളി കാണാം.

MORE IN KERALA
SHOW MORE