സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയായി നാദിറ

najeeb
SHARE

വിജയിക്കാനായില്ലെങ്കിലും കഴിഞ്ഞദിവസം നടന്ന  കോളജ്  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്ജെന്‍ഡറായ നാദിറ മെഹ്റിന്‍ എന്ന നജീബ്, തിരുവനന്തപുരം തോന്നയ്ക്കല്‍  എ.ജെ.കോളജിലെ ജനറല്‍ സെക്രട്ടറിയായി മല്‍സരിച്ച  നജീബ്  സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു. എ.ഐ.എസ്.എഫ് പാനലിലായിരുന്നു മല്‍സരം

തോന്നയ്ക്കല്‍ എ.ജെ.കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് നജീബ്. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും വെവ്വേറെ മല്‍സരിച്ച തെരഞ്ഞടുപ്പില്‍ എ.ഐ.എസ്.എഫിനൊപ്പമായിരുന്നു നജീബ് മല്‍സരിച്ചത്. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു തോറ്റെങ്കിലും ,പോരാട്ടത്തില്‍ താന്‍ വിജയിച്ചെന്നാണ് നജീബ് പറയുന്നത്

തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശിയായ നജീബ് ട്രാന്‍സ്ജെന്‍ഡറായതിനാല്‍ ബന്ധുക്കളും വീട്ടുകാരും അകറ്റി നിര്‍ത്തുന്നതിന്റെ ദുഖത്തിലാണ്. സുമനസുകളുടെ സഹായത്താലാണ് പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. തോറ്റെങ്കിലും പിന്‍മാറാന്‍ തയ്യാറല്ലെന്നാണ് ഇവരുടെ പക്ഷം

MORE IN KERALA
SHOW MORE