രാത്രിയാത്ര നിരോധനം മറികടക്കാന്‍ മേല്‍പാലങ്ങള്‍; പ്രായോഗികമല്ലെന്ന് വിലയിരുത്തല്‍

kozhikode-night-journey
SHARE

കോഴിക്കോട് –ബംഗളുരു  ദേശീയപാതയിലെ രാത്രിയാത്ര നിരോധനം മറികടക്കാന്‍ മേല്‍പാലങ്ങള്‍ വേണമെന്ന കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ട്  പ്രായോഗികമല്ലെന്ന്  പ്രാഥമിക വിലയിരുത്തല്‍. പാലങ്ങള്‍ പണിയാന്‍ വേണ്ട പണം കണ്ടെത്താന്‍ കേരളത്തിന് നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്ന് ഗതാഗത മന്ത്രി തന്നെ വ്യക്തമാക്കി. എങ്കിലും റിപ്പോര്‍ട്ടിന്റെ സാധ്യതകളെ കുറിച്ചു പഠിക്കാന്‍ വനം. പൊതുമരാമത്ത് വകുപ്പുകളെ സര്‍ക്കാര്‍ ചുമതലപെടുത്തി. 

കോഴിക്കോട് –ബംഗളുരു ദേശീയപാതയിലെ രാത്രി യാത്ര നിരോധനം മറികടക്കാന്‍ വന്യജീവി സങ്കേതങ്ങളില്‍ മേല്‍പാലം പണിയുക മാത്രമാണ് പോം വഴിയെന്നാണ്  കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. 34.6 കിലോമീറ്റ‍ര്‍ ദൂരത്തിലാണ് ദേശീയ പാത  ബന്ദിപ്പൂര്‍, വയനാട് വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നത്. മൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന മേഖകളില്‍ ഓരോ കിലോമീറ്റര്‍ നീളമുള്ള മേല്‍പാലങ്ങള്‍ പണിയണെമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. നിര്‍മാണ ചെലവ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വഹിക്കണം. നിലവിലെ സ്ഥിതിയില്‍ കേരളത്തിന് താങ്ങാന്‍ കഴിയാത്ത തുകയാണ് കണ്ടത്തേണ്ടത്.

വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന മൊത്തം ദുരത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും  കര്‍ണാകടയിലാണ്.  അതുകൊണ്ടു തന്നെ കര്‍ണാടക സര്‍ക്കാരിന്റെ നിലപാടായിരിക്കും വിഷയത്തില്‍ നിര്‍ണായകമാവുക.

MORE IN KERALA
SHOW MORE