അധ്യാപികയേയും പത്താംക്ലാസ് വിദ്യാർത്ഥിയേയും കാണാനില്ല; തിരച്ചിൽ

representational-image-woman
SHARE

സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാർഥിയെയും കാണാതായ സംഭവത്തിൽ മുഹമ്മ, ചേർത്തല എസ്ഐമാരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങൾ അയൽസംസ്ഥാനങ്ങളിൽ തിരച്ചിൽ തുടങ്ങിയതായി ചേർത്തല ഡിവൈഎസ്പി എ.ജി.ലാൽ അറിയിച്ചു. മൊബൈൽ ഫോൺ ടവർ സൂചനപ്രകാരം ഇവർ കേരളം വിട്ടതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. 

കന്യാകുമാരി കേന്ദ്രീകരിച്ചു തിരച്ചിൽ നടത്തിയിരുന്ന മുഹമ്മ എസ്ഐ എം.അജയമോഹന്റെ നേതൃത്വത്തിൽ മധുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു തിരിച്ചു. ചേർത്തല എസ്ഐ എം.അജിത് കുമാറിന്റെ നേതൃത്വത്തിൽ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. അധ്യാപികയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ ചേർത്തല പൊലീസിലും വിദ്യാർഥിയെ കാണാനില്ലെന്ന പരാതി രക്ഷാകർത്താക്കൾ മുഹമ്മ പൊലീസിലുമാണു നൽകിയിരിക്കുന്നത്.

MORE IN KERALA
SHOW MORE