ചരക്കുലോറി വാടക കുത്തനെ കൂട്ടി; സംസ്ഥാനം വിലക്കയറ്റത്തിന്റെ പിടിയിൽ

lorry
SHARE

ചരക്കുലോറി വാടക കുത്തനെ കൂട്ടിയതോടെ സംസ്ഥാനം വിലക്കയറ്റത്തിന്റെ പിടിയില്‍. ഡീസല്‍ വിലകൂടുന്നതും ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധനയും ചൂണ്ടികാണിച്ച് 35 ശതമാനമാണ് ലോറി ഉടമകള്‍ വാടക കൂട്ടിയത്. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുെമന്നാണ്  ലോറി ഉടമകളുടെ അറിയിപ്പ്.

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സംസ്ഥാനത്തേക്കെത്തുന്നത് ലോറികള്‍ വഴിയാണ്. അടിക്കടി ഡീസല്‍ വിലകൂടുന്നതും ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വന്‍ വര്‍ധനവും ചൂണ്ടികാണിച്ചാണ് ലോറി ഉടമകള്‍ നിരക്കുകൂട്ടിയത്.   തിങ്കളാഴ്ച മുതല്‍ നിരക്കുവര്‍ധന നിലവില്‍ വരും. നിലവിലെ വാടകയുടെ മുപ്പത്തിയഞ്ച് ശതമാനമാണ് കൂട്ടിയിരിക്കുന്നത്

ഇതോടെ അവശ്യവസ്തുക്കളുടെ വിലയില്‍ ഗണ്യമായ മാറ്റമുണ്ടാകുമെന്നുറപ്പായി.നിരക്കുകൂട്ടുന്നത് പ്രളയത്തെ തുടര്‍ന്ന്  നിശ്ചലമായിരുന്ന  വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. നിരക്കുവര്‍ധനയില്‍ ഇടപെടണെന്ന് കാണിച്ച് വ്യാപാരികള്‍ മുഖ്യമന്ത്രിക്കും, ധനമന്ത്രിക്കും  നിവേദനം നല്‍കിയിട്ടുണ്ട്. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ കടകളടച്ചിടുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭീഷണി

MORE IN KERALA
SHOW MORE