പ്രളയദുരിതാശ്വാസം: പണത്തിന് പകരം പലവ്യഞ്ജനം; കേസ്

flood-relief-fraud
SHARE

പ്രളയദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കൊടുക്കേണ്ട പണത്തിന് പകരം പലവ്യഞ്ജനസാധനങ്ങള്‍ കൈമാറിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. മലപ്പുറം ചാലിയാര്‍ പഞ്ചായത്തില്‍ നിന്ന് ബാര്‍ട്ടര്‍ രീതിയില്‍ സാധനങ്ങള്‍ ലഭിച്ചവരുടെ പ്രതികരണങ്ങള്‍ സഹിതം മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന്  പിന്നാലെയാണ് നടപടി.

ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ക്യാംപില്‍ ജനറേറ്ററും കസേരയും മേശയും ഭക്ഷണവും എല്ലാം എത്തിച്ചു നല്‍കിയവര്‍ക്ക് പണത്തിന് പകരമായി പലവ്യഞ്ജനങ്ങള്‍ നല്‍കിയതിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസ് എടുത്തത്. പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സുമനസുകളെത്തിച്ച സഹായം വാടകയായി നല്‍കുന്നത് നീതികേടും അഴിമതിയുമാണന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ ഒൗദ്യോഗിക വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സ്ഥലം എം.എല്‍.എ ....പി.കെ. ബഷീര്‍ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാംപുകള്‍ക്ക് വേണ്ടി ചിലവഴിച്ച പണം സര്‍ക്കാര്‍ നല്‍കില്ലെന്നും കാലതാമസമുണ്ടാകുമെന്നുമുളള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

MORE IN KERALA
SHOW MORE