സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ നിരത്തൊഴിയുന്നു; കാലാവധി ഇരുപതുവര്‍ഷമായി ഉയര്‍ത്തിയേക്കും

Kottayam-Nagampadam-Private-Bu
SHARE

സ്വകാര്യബസുകളുടെ കാലാവധി പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപതുവര്‍ഷമായി ഉയര്‍ത്തിയേക്കും. കാലാവധി കഴിഞ്ഞ  ബസുകള്‍ കൂട്ടത്തോടെ നിരത്തൊഴിയുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റ ഇടപെടല്‍. ഇക്കാര്യത്തില്‍ ഗതാഗത അതോറിറ്റിക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യബസുടമകള്‍ നാളെ ഗതാഗതമന്ത്രിയെ കാണും.

15 വര്‍ഷം കഴിഞ്ഞ 1800 ബസുകള്‍ ഒരു വര്‍ഷത്തിനിടെ ഒാട്ടം നിര്‍ത്തി. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയത് വാങ്ങിക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടിത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 15 വര്‍ഷത്തില്‍ നിന്ന് പതിനെട്ടോ ഇരുപതോ വര്‍ഷമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വേണ്ടിവരും. 

മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിന് ശേഷം 18 രൂപഡീസല്‍വിലയില്‍ കൂടി. ശരാശരി 90 ലീറ്റര്‍ ഡീസല്‍ അടിക്കുന്ന ഒരു ബസിന് ഒരു ദിവസം 1600രൂപയുടെ വരെ അധികച്ചെലവ്. ഇത് കാരണം നികുതി അടയ്ക്കാന്‍ പോലും പണമില്ലാത്ത അവസ്ഥ. നികുതി അടയ്ക്കാനുള്ള സമയപരിധി ഞായറാഴ്ച തീരാനിരിക്കെ 40 ശതമാനം ബസുകള്‍ക്കും നിരത്തൊഴിയേണ്ടി വരും. 

ബസ് ചാര്‍ജ് കൂട്ടുക, മിനിമം നിരക്കില്‍ ഒാടാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടുകിലോമീറ്ററാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട് 

MORE IN KERALA
SHOW MORE