പ്രളയത്തിനു ശേഷം വീണ്ടും ദൃശ്യവിരുന്നൊരുക്കി അതിരപ്പള്ളി വെള്ളച്ചാട്ടം

athirappalli
SHARE

പ്രളയത്തിനു ശേഷം മന്ദഗതിയിലായ അതിരപ്പിള്ളി ടൂറിസം വീണ്ടും സജീവമായി. നിരവധി വിനോദസഞ്ചാരികള്‍ ദിനംപ്രതി അതിരപ്പിള്ളിയിലേക്ക് എത്തുന്നുണ്ട്. അടച്ചുപൂട്ടിയ വ്യാപാര സ്ഥാപങ്ങള്‍ തുറന്നു. 

അതിരപ്പിള്ളിയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടി. പ്രളയക്കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അതിരപ്പിള്ളി ടൂറിസം മേഖല നിശ്ചലമായിരുന്നു. അടഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും വീണ്ടും തുറന്നു. ചെറുകിട കച്ചവടക്കാരും സജീവമായി. വിജനമായ നടപ്പാതകളില്‍ വീണ്ടും ആളനക്കം. വെള്ളച്ചാട്ടത്തിന്റെ ശക്തി കുറവാണ്. അതുക്കൊണ്ടുതന്നെ, വെള്ളച്ചാട്ടത്തിന്റെ താഴെ തൊട്ടരികില്‍ വരെ നിന്ന് കാഴ്ച ആസ്വദിക്കാം. 

ചാര്‍പ്പ വെള്ളച്ചാട്ടത്തിനു താഴെ തകര്‍ന്ന റോഡ് നേരെയാക്കാനുണ്ട്. പലയിടത്തും പ്രളയത്തിനിടെ ഉരുള്‍പൊട്ടിയ ഭാഗങ്ങള്‍ കാണാം. വഴിയരികില്‍ മണ്ണിടിഞ്ഞു നില്‍ക്കുന്ന ഭാഗം അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഴച്ചാല്‍, മലക്കപ്പാറ മേഖലയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. മണ്ണിടിച്ചിലാണ് പ്രശ്നം. മഴക്കാലത്തെ അപേക്ഷിച്ച് വെള്ളച്ചാട്ടത്തിന്റെ സമൃദ്ധി കുറവാണെങ്കിലും അതിരപ്പിള്ളി കണ്ടാസ്വാദിക്കാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകുന്നുണ്ട്. വരുന്നവര്‍ക്കെല്ലാം, പ്രളയത്തിനിടെ എത്രപൊക്കത്തില്‍ വെള്ളം എത്ര ഉയര്‍ന്നുവെന്ന ചോദ്യങ്ങള്‍ മാത്രം.

MORE IN KERALA
SHOW MORE