കുവൈത്ത് യുദ്ധാനുഭവങ്ങൾ പുസ്തകമാക്കി തങ്കച്ചൻ

kaippattur-thankachan
SHARE

കുവൈറ്റ് യുദ്ധാനുഭവങ്ങൾ ഏറെ പറയാനുണ്ട് പത്തനംതിട്ട ജില്ലയിലെ കൈപട്ടൂർ തങ്കച്ചൻ എന്ന എഴുത്തകാരന്.ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയെങ്കിലും പ്രവാസത്തിന്റേയും, പ്രവാസ എഴുത്തിന്റേയും ഓർമയിലാണിന്നും അയാൾ.

പ്രവാസവും, കുവൈറ്റ് യുദ്ധാനുഭവങ്ങളും, നാട്ടു ജീവിതങ്ങളും പ്രമേയമാക്കി 24 പുസ്തകങ്ങൾ.  ആനുകാലികങ്ങളിൽ തുടരുന്ന എഴുത്ത്. പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയെ കൈപ്പട്ടൂർ തങ്കച്ചൻ എഴുത്ത് തുടരുന്നു.

ദീർഘകാലം കുവൈറ്റിൽ ജോലി നോക്കിയ തങ്കച്ചന്റെ മനസിലുള്ളത് കുവൈറ്റ് യുദ്ധത്തിന്റെ ഓർമകളാണ്. അനുഭവങ്ങളായിരുന്നു രചനകളുടെ തന്തു. ജീവിതവും.  തങ്കച്ചനെ തേടി നിരവധി പുരസ്കാരങ്ങളും എത്തി. പുസ്തകങ്ങളോട് ചങ്ങാത്തം കൂടി പുതു രചനകൾ തുടരുകയാണ് ഈ കഥാകാരൻ

MORE IN KERALA
SHOW MORE