നിധിയെന്നു പ്രചാരണം; പറമ്പിൽ പരിശോധന, നിധിക്കഥ പൊളിയുമോ?

x-default
SHARE

നിധിശേഖരമുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് വിവാദമായ അരവഞ്ചാൽ കണ്ണങ്കൈയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആർക്കിയോളജി വിഭാഗം പരിശോധനയ്ക്കെത്തി. ആൾപാർപ്പില്ലാത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പാതിരാത്രിയിൽ അപരിചിതരെത്തി കിളയ്ക്കുകയും ദുർ മന്ത്രവാദങ്ങൾ നടത്തുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞതിനെത്തുടർന്നാണു നിധിക്കഥ പടർന്നത്. പെരിന്തട്ട വില്ലേജ് ഓഫിസർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സന്ദർശനം നടത്തിയിരുന്നു. 

സംഭവം അരവഞ്ചാലിലെ പൊതുപ്രവർത്തകർ പൂന്തോടൻ രമേശൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ സർക്കിളിൽ വിവരം നൽകിയതിനെ തുടർന്നാണ് അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റ് ബി.വിനുരാജ്, കൺസർവേഷൻ അസിസ്റ്റന്റ് പി.ഋഷികേശ് എന്നിവർ പരിശോധനയ്ക്കെത്തിയത്. 

മുനിയറയുടെ ചിത്രങ്ങൾ ശേഖരിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്ത ഉദ്യോഗസ്ഥർ അത് സംബന്ധിച്ച റിപ്പോർട്ട് റവന്യു, പഞ്ചായത്ത് അധികൃതർക്ക് കൈമാറുമെന്നറിയിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ സമാന സ്വഭാവമുള്ള മുനിയറകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയിൽ നിധിശേഖരമോ വിലപിടിപ്പുള്ള വസ്തുക്കളോ കണ്ടെത്തിയതായി അറിവില്ല. രണ്ടായിരം വർഷമെങ്കിലും പഴക്കമുള്ള മുനിയറകളാണ് കണ്ടെത്തിയതെന്നും വിശദമായ അന്വേഷണത്തിന് സ്ഥലമുടമയും മറ്റ് സർക്കാർ വകുപ്പുകളും ആവശ്യപ്പെടണമെന്നും പുരാവസ്തു വകുപ്പ് അധികൃതർ അറിയിച്ചു.

MORE IN KERALA
SHOW MORE