ഹിന്ദു സ്വാഭിമാനം സംരക്ഷിക്കണം; കേരളത്തിലെ യുവാക്കള്‍ക്ക് ത്രിശൂലം; വിവാദമായി പോസ്റ്റ്

pratheesh-viswanadh
SHARE

കേരളത്തിലെ നിന്ന് ഒരു ലക്ഷം യുവാക്കൾക്ക് ആയിരം ദിവസം കൊണ്ട് ത്രിശൂല്‍ ദീക്ഷ നല്‍കുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതീഷിന്റെ പ്രഖ്യാപനം. ഹിന്ദു സ്വാഭിമാനം സംരക്ഷിക്കുന്നതിനായി ഇറങ്ങിത്തിരിക്കുന്ന ഒരു ലക്ഷം യുവാക്കള്‍ക്ക് രാഷ്ട്രീയ ബജ്രംഗ്ദള്‍ വഴി ആയിരം ദിവസം കൊണ്ട് ത്രിശൂല്‍ ദീക്ഷ നല്‍കുമെന്നാണ് പ്രതീഷ് പറയുന്നത്.

വിശ്വ ഹിന്ദു പരിഷത്തിന്റെ മുന്‍ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറിയാണ് പ്രതീഷ്. നിരവധി ആളുകളാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു താഴെ ‘ ജയ് ശ്രീറാം’ വിളികളുമായി രംഗത്തുള്ളത്. വിതരണം ചെയ്യുന്ന തൃശൂലങ്ങളുടെ ചിത്രങ്ങളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചിതായി കണ്ടെത്തിയിരുന്നു. നിരന്തരം മതവിദ്വേഷ പ്രസ്താവനകളും,‌ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ ഫെയ്സബുക്കിൽ പോസ്റ്റ്  ചെയ്യുന്നയാളാണ് പ്രതീഷ് വിശ്വനാഥ്.

MORE IN KERALA
SHOW MORE