ആശങ്കയുടെ കാർമേഘമകന്നു;അഭിലാഷിന്റെ രക്ഷാവാർത്ത സന്തോഷകരം; വി.ടി.ടോമി

abhilash-tommy
SHARE

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി സാഹസിക നാവികന്‍ അഭിലാഷ് ടോമിയെ  രക്ഷപെടുത്തി. ഇന്ത്യന്‍ സമയം ഉച്ചയോടെയാണ് അപകടസ്ഥലത്തെത്തിയ ഫ്രഞ്ച് മല്‍സ്യബന്ധക്കപ്പലായ ഒസിരിസ് അഭിലാഷിനെ രക്ഷിച്ചത്. 

പ്രതികൂല കാലാവസ്ഥ മാറിയതോടെയാണ് കമാന്‍ഡര്‍ അഭിലാഷിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടത്. അഭിലാഷിന്‍റെ തുരീയ എന്ന പായ്‍വഞ്ചിക്കപ്പലിന് സമീപമെത്തിയ ഫ്രഞ്ച് സംഘം ചെറിയ ബോട്ടില്‍ അഭിലാഷിന്‍റെ സമീപത്തെത്തി പരിശോധനകള്‍ നടത്തി. സ്ട്രെച്ചറില്‍ ഒസിരിസിലേക്ക് മാറ്റി. തുടര്‍ന്ന് അഭിലാഷ് സുരക്ഷിതനാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. 

അപകടസ്ഥലത്തിന് ഏറ്റവും അടുത്തുളള ഫ്രഞ്ച് ദ്വീപായ  ലെ ആംസ്റ്റര്‍ഡാമില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധന നടത്തി. 

അഭിലാഷിനെ രക്ഷിച്ചെന്ന വാര്‍ത്ത സന്തോഷം നല്‍കുന്നുവെന്ന് പിതാവ്  റിട്ട. ലഫ്റ്റനന്റ് കമാന്‍ഡര്‍ വി.ടി.ടോമി പറഞ്ഞു. 

ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്ന് ആദ്യം അറിയിച്ചെങ്കിലും ഇന്ത്യന്‍ നാവികസേന കപ്പലായ ഐ.എന്‍.എസ് സത്പുരയില്‍ അഭിലാഷിനെ മൊറീഷ്യസിലെത്തിച്ച് വിദഗ്ധചികില്‍സ നല്‍കുമെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. 

MORE IN KERALA
SHOW MORE