മണിയൂരിൽ അ​ഞ്ജാത ജീവി; ആക്രമണത്തിൽ ചത്തത് 13 പശുക്കൾ: ആശങ്ക

vadakara-trap
SHARE

വളര്‍ത്തുമൃഗങ്ങളെ പതിവായി ആക്രമിക്കുന്ന അഞ്ജാതജീവിയെ പിടികൂടാന്‍ വടകര മണിയൂരില്‍ വനംവകുപ്പ് കെണി സ്ഥാപിച്ചു. ആക്രമണത്തില്‍  ഇതുവരെ പതിമൂന്ന് പശുക്കള്‍  ചത്തു. മണിയൂരിലെ മന്തത്തൂരില്‍ മൂന്നാഴ്ചയായി രാത്രികാലങ്ങളില്‍ പലരും ഉറങ്ങാതിരിക്കുന്നു. പശുക്കളെയും ആടിനെയും ആക്രമിക്കാനെത്തുന്ന ജീവിയേതെന്ന് തിരിച്ചറിയാന്‍. പരമാവധി പ്രതിരോധിക്കാന്‍. അങ്ങനയുള്ള ജാഗ്രതക്കിടയിലും പതിമൂന്ന് പശുക്കള്‍ പേബാധയില്‍ ചത്തു. ചിലതിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ അഞ്ജാത ജീവിയെക്കണ്ടതായിപ്പറയുന്നു. 

MORE IN KERALA
SHOW MORE