ദുരിതാശ്വാസ സാമഗ്രികൾ ഇനി ആദിവാസികൾക്ക്

flood-relief-materials
SHARE

പ്രളയ ദുരിതത്തിൽ നട്ടംതിരയുന്നവർക്ക്  കാരുണ്യത്തിന്റെ  കൈത്താങ്ങായി വിദേശത്തുനിന്നു ലഭിച്ച സാധനങ്ങൾ ഇനി പത്തനംതിട്ടയിലെ  ആദിവാസികൾക്കും  പട്ടികജാതി കോളനികൾക്കും. ഇതുസംബന്ധിച്ചു ജില്ലാ കലക്ടറുടെ ഉത്തരവ് ഇറങ്ങി. വിദേശ രാജ്യങ്ങളിലെ  മലയാളികൾ  അയച്ച സാധനങ്ങൾ  കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ജില്ലാ ഭരണകൂടം ഏറ്റെടുത്ത്. 

പ്രളയത്തില്‍ വെളളംകയറി സർവതും നഷ്ടപ്പെട്ടവർക്ക് നൽകാനായി ലോഡുകണക്കിനു  സാധനങ്ങളാണ് ജില്ലാ കലക്ടറുടെ  പേരിൽ സർക്കാരിനു ലഭിച്ചത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞവർക്കെല്ലാം  ആവശ്യമുള്ള സാധനങ്ങൾ. ക്യാംപുകൾ  നിർത്തലാക്കിയതിനു ശേഷം  ജില്ലയിലെ ദുരിതബാധിതർക്കായി   50,000 കിറ്റുകളും തയാറാക്കി വിതരണം ചെയ്തു.  എന്നിട്ടും ദുരിതബാധിതർക്ക്  നൽകാനുള്ള സാധനങ്ങൾ സംഭരണ കേന്ദ്രങ്ങളിൽ തീർന്നില്ല.

ജില്ലയിലെ പ്രധാന സംഭരണ കേന്ദ്രമായ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വിതരണത്തിനായി  ഇപ്പോഴും സാധനങ്ങൾ തരംതിരിക്കുന്നതേയുള്ളു. ജില്ലയിലെ  ദുരിതബാധിതർക്ക്  വിതരണത്തിനായി  വിദേശ രാജ്യങ്ങളിലെ  മലയാളികൾ  അയച്ച സാധനങ്ങൾ  കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ജില്ലാ ഭരണകൂടം ഏറ്റെടുത്ത്. ഇവ ജില്ലയിൽ കഷ്ടപ്പെടുന്ന ആദിവാസികൾക്കും  പട്ടികജാതി കോളനിക്കാർക്കും നൽകാനാണ്  ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

അണുനാശിനികൾ, ഹാൻഡ് വാഷ്, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ ജില്ലാ ശുചിത്വ മിഷനും,  മരുന്നുകൾ ജില്ലാ മെഡിക്കൽ ഓഫിസിനും, പായ്ക്കറ്റ് ഭക്ഷണ സാധനങ്ങൾ, ബിസ്ക്കറ്റ്, ബേബി ഫുഡ്,  ഉടുപ്പുകൾ, തുടങ്ങിയവ സാമൂഹ്യ നീതി വകുപ്പിനും  ബാക്കിയുള്ളവ പട്ടികജാതി, വർഗ വകുപ്പിനും നൽകാനാണ് തീരുമാനം.

MORE IN KERALA
SHOW MORE