നിയമക്കുരുക്ക് വിനയാകുന്നു; അവയവദാനം സ്തംഭനത്തിൽ

organ-transplantation
SHARE

മസ്തിഷ്ക മരണം സംഭവിക്കുന്ന  ആശുപത്രികളുടെ നിസഹകരണവും മരണാനന്തര അവയവദാന സ്തംഭനത്തിന് കാരണമാകുന്നു. അവയദാന നിയമങ്ങളെച്ചൊല്ലി സര്‍ക്കാരും ഒരു  വിഭാഗം ഡോക്ടര്‍മാരും തമ്മിലുള്ള തര്‍ക്കവും മുറുകുകയാണ്. നാലു ഡോക്ര്‍മാര്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കണമെന്നും അതിലൊരാള്‍ സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നുമുള്ള വ്യവസ്ഥ അപ്രായോഗികമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്.

ഏറ്റവും ഒടുവിലായി അവയവദാനം നടന്ന എറണാകുളത്ത് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് ഡോക്ടര്‍മാരെത്തി മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നാലു ഡോക്ടര്‍മാര്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കണമെന്നാണ് വ്യവസ്ഥ. അതില്‍ രണ്ടുപേര്‍ മരണം നടന്ന ആശുപത്രിക്ക് പുറത്തു  നിന്നുള്ളവരാകണമെന്നും അതിലൊരാള്‍ സര്‍ക്കാര്‍ ഡോക്ടറായിരിക്കണെന്നുമാണ് നിയമം. എന്നാല്‍ ഇത് പലപ്പോഴും അപ്രായോഗികമെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാരുടെ നിലപാട്. 

ഒന്നര ദിവസത്തോളം നീളുന്ന നടപടിക്രമങ്ങളുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും തയാറല്ല.

MORE IN KERALA
SHOW MORE