എറണാകുളത്തെ പ്രളയബാധിത മേഖലകളിലെ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയായി

ekm-flood
SHARE

എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയായി. ധനകാര്യ മന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജലവിഭവ മന്ത്രാലയം റിസോഴ്സ് കമ്മീഷണർ ടി.എസ്. മെഹ്റ, ദേശീയ ദുരന്ന നിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനിൽ കുമാർ സംഘി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്. എറണാകുളത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ  സംഘം ഇന്ന് ആലപ്പുഴയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

പറവൂര്‍, ആലുവ, താലൂക്കുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. ഏഴാറ്റുമുഖത്താണ് കേന്ദ്ര സംഘം ആദ്യമെത്തിയത് . തുടർന്ന് കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളി, കുറുമ്പുന്തുരുത്ത്, എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി  വി ഡി സതീശന്‍ എംഎല്‍എ പറവൂരിലെ കുറുമ്പന്‍തുരുത്ത് മേഖലയിലുണ്ടായ നാഷനഷ്ട്ടങ്ങളെക്കുറിച്ച് സംഘത്തിന് വിവരിച്ച് കൊടുത്തു. ഇവിടെ പ്രളയത്തില്‍ തകര്‍ന്ന കുടിവെള്ള പൈപ്പുകളുടെയും, റോഡുകളുടെയും അവസ്ഥ സംഘം നിരീക്ഷിച്ചു. തുടര്‍ന്ന് ചേന്ദമംഗലം കരിമ്പാടം കൈത്തറി മേഖലകളിലും സംഘം സന്ദര്‍ശനം നടത്തി നാശനഷ്ട്ടങ്ങള്‍ വിലയിരുത്തി.മാട്ടുപുറം മേഖലയില്‍ പ്രളയത്തില്‍ നശിച്ച ഏത്തവാഴത്തോട്ടങ്ങളും, ചെമ്മായത്തെ അപകടാവസ്ഥയിലുള്ള പാലവും സംഘം പരിശോദിച്ചു.  കാവിൽ ഗവ. ഫിഷ് ഫാമിലുണ്ടായ നാശനഷ്ട്ടങ്ങളും കേന്ദ്ര സംഘം വിലയിരുത്തി. 

പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അവതരിപ്പിച്ച വിവരങ്ങള്‍ പ്രകാരമായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം. ആർ ഡി ഒ എസ്. ഷാജഹാൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീല ദേവി, പറവൂർ തഹസിൽദാർ ഹരീഷ്, തുടങ്ങിയവരും കേന്ദ്ര സംഘത്തിനൊപ്പമുണ്ടായിരുന്നു എറണാകുളത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം സംഘം നാളെ ആലപ്പുഴയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

MORE IN KERALA
SHOW MORE