സമരത്തിനിടെ ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചുപോയി; വെളിപ്പെടുത്തി കന്യാസ്ത്രീകൾ

sister-strike-new
SHARE

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പരാതിയില്‍ സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാതെയായതോടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചുവെന്ന് സമരംചെയ്ത കന്യാസ്ത്രീകള്‍. സമരത്തിന്റെ വിജയപ്രഖ്യാപനവേദിയിലാണ് കന്യാസ്ത്രീകളുടെ വെളിപ്പെടുത്തല്‍. ബിഷപ്പിനെതിരെ സമരം ചെയ്തതിന് സ്വന്തം സന്ന്യാസസമൂഹം ദ്രോഹിക്കുകയാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.

പതിനാലു ദിവസം നീണ്ട ചരിത്രസമരത്തിനു സമാപനം കുറിക്കാന്‍ ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിലെത്തിയ കന്യാസ്ത്രീകളെ ഹര്‍ഷാരവങ്ങളോടെയാണ് ജനം എതിരേറ്റത്. മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ സമരപ്പന്തല്‍, പിന്നാലെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് വേദിയായി. സന്തോഷവും ദുഃഖവും കന്യാസ്ത്രീകളുടെ മുഖങ്ങളില്‍ മാറിമറഞ്ഞു.

ബിഷപ്പിനെതിരായ കേസിന്റെ ഗതികണ്ട് ആത്മഹത്യയെക്കുറിച്ചുവരെ ആലോചിച്ചവരുണ്ട്. 

ഒരു സ്ത്രീക്കും ഇനി നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകരുതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. 

സമരം ചെയ്തതിന്റെ പേരില്‍ സന്ന്യാസസമൂഹം നടപടി സ്വീകരിച്ചാല്‍ നേരിടും

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കാനുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയാണ് കന്യാസ്ത്രീകള്‍ സമരവേദിയില്‍ നിന്നു മടങ്ങിയത്.

MORE IN KERALA
SHOW MORE