അറസ്റ്റ് വൈകിയത് പഴുതില്ലാത്ത കുറ്റപത്രം നൽകാൻ; വിശദീകരിച്ച് സർക്കാർ

bishop
SHARE

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പഴുതില്ലാത്ത കുറ്റപത്രം നല്‍കേണ്ടതുകൊണ്ടാണ് അറസ്റ്റ് വൈകിയതെന്ന് സര്‍ക്കാര്‍. നടന്‍ ദിലീപിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. അതേസമയം കന്യാസ്ത്രീകളുടെ സമര കോലാഹലത്തിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ മന്ത്രി ഇ.പി.ജയരാജനും എം.എ.ബേബിയും പിന്തുണച്ചു. 

വസ്തുകള്‍ ശരിയായി പരിശോധിച്ചിട്ടാണ് സര്‍ക്കാര്‍  തീരുമാനമെടുത്തതെന്ന് പറഞ്ഞ മന്ത്രി ഇ.പി ജയരാജന്‍  കോടിയേരിയുടെ പ്രസ്താവനയേയും പിന്തുണച്ചു. എന്നാല്‍  സമരത്തെ തള്ളിപ്പറയുകയല്ല കോടിയേരി ചെയ്തതെന്നായിരുന്നു എം.എ ബേബിയുടെ  വിശദീകരണം 

സമരത്തെ ചിലർ ഹൈജാക്ക് ചെയ്യുന്നതിനെതിരെയാണന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതെന്ന് മന്ത്രി കെ.ടി ജലീല്‍. 

സ്ത്രീപീഡനങ്ങളില്‍ സര്‍ക്കാര്‍ മതവും രാഷ്ട്രീയവും നോക്കിയാണ് കേസെടുക്കുന്നതെന്നുംകന്യാസ്ത്രീകളുടെ സമരം മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു പി.എസ്.ശ്രീധരന്‍പിള്ളയുടെ പ്രതികരണം 

തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാല്‍ 2000 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ സഭയെ  അവഹേളിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളി 

MORE IN KERALA
SHOW MORE