രാജ്യത്തെ ആദ്യത്തെ ഷീമാളുമായി കുടുംബശ്രീ പ്രവർത്തകർ

mall
SHARE

രാജ്യത്തെ ആദ്യത്തെ വനിതാമാള്‍ തുടങ്ങി വിസ്മയമാകുകയാണ് കോഴിക്കോട്ടെ ഒരുപറ്റം കുടുംബശ്രീ പ്രവര്‍ത്തകര്‍. വയനാട് റോഡിലെ അഞ്ചുനില കെട്ടിടമാണ് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള മാളായി മാറ്റിയെടുക്കുന്നത്. അടുത്ത 15മുതല്‍ മാള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും.  

നഗരങ്ങളില്‍ മാളുകള്‍ തുറക്കുന്നത്  പുതിയകാര്യമേയല്ല.എന്നാല്‍ കോഴിക്കോട്ടെ ഈ മാളിന്റെ വാതിലുകള്‍ തുറക്കുന്നത് ചരിത്രത്തിലേക്കാണ്.  സ്ത്രീകള്‍ക്കുവേണ്ടി  സ്ത്രീകളാല്‍ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യത്തെ ഷോപ്പിങ് മാളാണ് വയനാട് റോഡില്‍ തുടങ്ങുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സമ്പൂര്‍ണ വനിത മാള്‍. എണ്‍പത് ഷോപ്പുകള്‍, പ്ലേ സോണ്‍, ഓഫീസ് മുറികള്‍ , ഫുഡ്കോര്‍ട്ടുകള്‍ തുടങ്ങി ഒരു സാധാരണ മാളിലുള്ളതൊക്കെ ഷീമാളെന്ന പേരിട്ട ഈ സംരംഭത്തിലുമുണ്ട്

വിലകൂടിയ വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കൊപ്പം കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്‍മയേറിയ  ഉല്‍പന്നങ്ങളും  മാളിലുണ്ടാകും. അടുത്ത പതിനെഞ്ചിന് പ്രവര്‍ത്തനം തുടങ്ങുന്ന മാളില്‍ രാജ്യത്തെ മുന്‍നിര വനിതസംരംഭകരെ എത്തിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

MORE IN KERALA
SHOW MORE