വ്യാജസന്ദേശങ്ങൾ; മരണാനന്തര അവയവദാനം സ്തംഭനത്തിൽ

transplant-1
SHARE

സംസ്ഥാനത്ത് മരണാനന്തര അവയവദാനം സ്തംഭനത്തില്‍. വര്‍ഷംതോറും എഴുപതിലേറെ അവയവദാനങ്ങള്‍ നടന്നിടത്ത് ഈവര്‍ഷം ഇതുവരെ മൂന്നെണ്ണം മാത്രം. രണ്ടു വര്‍ഷത്തിനിടെ അവയവങ്ങള്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത് ഇരുന്നൂറുപേര്‍. 2154 പേര്‍ മൃതസഞ്ജീവനിയില്‍ റജിസ്ററര്‍ ചെയ്ത് വിവിധ അവയവങ്ങള്‍ക്ക് കാത്തിരിക്കുന്നു.  

‌പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളും തെറ്റിദ്ധാരണകളുമാണ് അവയവദാന രംഗത്ത് രാജ്യത്ത് മുന്‍പന്തിയിലായിരുന്ന സംസ്ഥാനം പിന്നോട്ടു പോകാന്‍ കാരണം. 

വിഷ്ണുവിന് ജീവിതം ഇനിയുമൊരുപാട് ബാക്കിയുണ്ട്. അഞ്ചാംക്ളാസില്‍ പഠിക്കുമ്പോള്‍ ഇരു വൃക്കകളും തകരാറിലായ ഈ പതിനെട്ടുകാരന് ആദ്യം അമ്മ വൃക്ക ദാനം നല്കി.  ശരീരം സ്വീകരിക്കാതിരുന്നതോടെ ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവത്തെ ഡയാലിസിലൂടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. 

അംഗന്‍വാടി ടീച്ചറായ പ്രജയ്ക്ക് ശരീരത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടി ദേഹം മുഴുവന്‍ കരുവാളിച്ചു. എത്രയും വേഗം വൃക്ക മാറ്റി വയ്ക്കണം.

ഇവരേപ്പോലെ 1731 പേര്‍ വൃക്കകള്‍ക്കും 351 പേര്‍ കരളിനും 36 പേര്‍ ഹൃദയമാററത്തിനും 21 പേര്‍ വിവിധ അവയവങ്ങളും കാത്തിരിക്കുന്നു.

രണ്ടായിരത്തി പതിനഞ്ചില്‍ 76 മതിഷ്ക മരണ അവയവദാനം നടന്നപ്പോള്‍ ഈവര്‍ഷം ഇതുവരെ മൂന്നെണ്ണം മാത്രമാണ് നടന്നത്. 

സര്‍ക്കാര്‍ ഏജന്‍സിയായ മൃത സഞ്ജീവനി വഴി വളരെ സുതാര്യമായാണ് സംസ്ഥാനത്ത് മസ്തിഷ്ക മരണാനന്തര അവയവദാനം നടക്കുന്നത്. നിങ്ങളുടെ ഒരു നിമിഷത്തെ ശരിയായ തീരുമാനം ആറ്  ജീവനുകള്‍ക്ക് രക്ഷയാകും. 

MORE IN KERALA
SHOW MORE