പ്രളയത്തിൽപ്പെട്ട വീട്ടിലേക്ക് എംടി വീണ്ടുമെത്തി; ഭാഗികമായി തകർന്ന് 'അശ്വതിനിലയം'

mt-home-visit
SHARE

മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എംടി വാസുദേവൻ നായർ പാലക്കാട്ടെ കൂടല്ലൂരിന്റെ മണ്ണിൽ വീണ്ടുമെത്തി. മഹാപ്രളയത്തിൽ കേടുപാടുപറ്റിയ ഭാരതപ്പുഴയോരത്തുള്ള തന്റെ വീടു കാണാനായിരുന്നു എംടിയുടെ വരവ്.

കൂടല്ലൂരിൽ ഭാരതപ്പുഴയോരത്ത് തറവാടിനരികിൽ മുപ്പത് വർഷങ്ങൾക്ക് മുൻപ് എംടി വാസുദേവൻ നായർ നിർമിച്ച വീടാണ്

"അശ്വതി നിലയം". 

പ്രളയത്തിൽ ഭാഗികമായി മുങ്ങി കേടുപാടുകൾ പറ്റിയ വീട് കാണാനാണ് എംടി എത്തിയത്. വീടിന്റെ പൂമുഖത്തിരുന്ന എംടിയോട് ബന്ധുക്കളും നാട്ടുകാരുമൊക്കെ വിവരങ്ങൾ പങ്കുവച്ചു. 

കഴിഞ്ഞ ഒരു വർഷമായി എംടി ഇവിടെ എത്തിയിരുന്നില്ല. നിളയെ കണ്ടുകൊണ്ട് എഴുതാനും, വിശ്രമിക്കാനും വേണ്ടി മാത്രമായിരുന്നു എംടി ഈ വീട് നിർമിച്ചത്. 

ചെളിയും കല്ലുമെല്ലാം നീക്കം ചെയ്തെങ്കിലും വീടിന്റെയും മതിലിന്റെയും തകർന്ന ഭാഗങ്ങൾ വൃത്തിയാക്കാൻ ബന്ധുക്കളെ ചുമതലപ്പെടുത്തിയാണ് എംടി വാസുദേവൻനായർ കോഴിക്കോടിന് മടങ്ങിയത്. 

MORE IN KERALA
SHOW MORE