കൃഷിഭൂമികൾ പ്രളയമെടുത്തു; തുക നിശ്ചയിക്കാതെ സർക്കാർ

flood-relief
SHARE

പ്രളയത്തിൽ നശിച്ച കൃഷിഭൂമിക്കുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ ഇതുവരെയും നിശ്ചയിച്ചില്ല. നിലവിൽ നാമമാത്രമായ തുകയാണ് ദുരന്തനിവാരണ അതോറ്റിക്ക് നൽകാനാവുക. കൃഷിഭൂമിയുടെ നഷ്ടം കണക്കാക്കുന്ന സംയുക്ത സംഘത്തിന്റെ പരിശോധനയും സംസ്ഥാനത്ത് മിക്കയിടങ്ങളിലും നടന്നിട്ടില്ല.

കർഷകർ വർഷങ്ങളായി നികുതി അടച്ച് കൃഷി ചെയ്തിരുന്ന ഏക്കർ കണക്കിന് ഭൂമിയാണ് പ്രളയകാലത്ത് പുഴ കരകവിഞ്ഞും ഗതി മാറി ഒഴുകിയും നഷ്ടമായത്.

കണ്ണൂർ കൊട്ടിയൂരില്‍ ബാവലി പുഴ കരകവിഞ്ഞ് ഒഴുകിയ സ്ഥലമാണിത്. തെങ്ങിൻ തോട്ടം ഉള്‍പ്പെടുന്ന കൃഷിയിടം പൂർണമായും ഒഴുകിപോയി. പ്രളയബാധിതമേഖലകളിലെ പുഴകളുടെ തീരങ്ങളുടെ അവസ്ഥ എല്ലായിടത്തും ഇങ്ങനെതന്നെ. റവന്യൂ, കൃഷി, മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയാണ് നഷ്ടം കണക്കുന്നത്. ഇത് പലയിടത്തും നടന്നിട്ടില്ല.

ഒരു ഹെക്ടറിന് ദുരന്തനിവാരണ അതോറിറ്റിക് നൽകാനാവുന്നത് വെറും മൂപ്പത്തി അയ്യായിരം രൂപയാണ്. കർഷകർക്ക് ആശ്വാസം നൽകുന്ന നഷ്ടപരിഹാര തുകയുടെ പ്രഖ്യാപനം സർക്കാരിൽനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

MORE IN KERALA
SHOW MORE