ബിഷപ്പിനെ മാറ്റിയത് വിജയസൂചന; വത്തിക്കാൻ തീരുമാനത്തിൽ സന്തോഷം

nun-strike
SHARE

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുളള സമരം വിജയത്തിലേക്കെന്ന് കന്യാസ്ത്രീകള്‍. ബിഷപ്പിനെ രൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റിയത് ഇതിന്റെ സൂചനയാണെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. അതിനിടെ കേസില്‍  നിയമം അട്ടിമറിച്ചാണ് പൊലീസ് നീങ്ങുന്നതെന്ന് സമരസമിതി ആരോപിച്ചു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റിയത് സമരം വിജയിക്കുന്നതിന്റെ സൂചനയാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. വത്തിക്കാന്‍ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി

‌ഹൈക്കോടതി പരിസരത്ത് സമരം പതിമൂന്നാം ദിവസത്തിലും വന്‍പിന്തുണ നേടി തുടരുകയാണ്. ലൈംഗിക പീഡന കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് 2018ലെ ക്രിമിനൽ നിയമ ഭേദഗതിയിലുണ്ട്.  ഇത്  അന്വേഷണ സംഘം  രെ അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്നു

കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച്  സാമൂഹ്യപ്രവർത്തക പി.ഗീതയും സമരപ്പന്തലിൽ  നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. സമരസമിതി ബിഷപ് ഫ്രാങ്കോയുടെ കോലം കത്തിച്ചു. 

സമരത്തിനു പിന്തുണയുമായി എഴുത്തുകാരൻ പി.സുരേന്ദ്രൻ, ആർ.എം.പി. നേതാവ് കെ.കെ.രമ, കിളിരൂരിൽ കൊല്ലപ്പെട്ട ശാരിയുടെ പിതാവ് സി.എൻ. സുരേന്ദ്രകുമാർ തുടങ്ങിയവർ എത്തി.

MORE IN KERALA
SHOW MORE