‌മാനസിക വെല്ലുവിളി നേരിടുന്നവരെ മുഖ്യധാരയിലെത്തിക്കാൻ എബിലിറ്റി കഫേ

kozhikode-ablity-cafe
SHARE

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ അവസരമൊരുക്കി  കോഴിക്കോട്ട്്  എബിലിറ്റി കഫേ. കാലിക്കറ്റ് സര്‍വകലാശാലയുടെ മന ശാസ്ത്ര വിഭാഗവും സാമൂഹ്യ നീതി വകുപ്പും േചര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാനസിക വൈകല്യമുള്ളവരുടെ മെച്ചപ്പെട്ട ഉപജീവനമാണ് ലക്ഷ്യം.

കോഴിക്കോട് കലക്ടറേറ്റിലെ ഈ ചായക്കടക്ക് ഒരു പ്രത്യേകതയുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരാണ് ഇവിടെ ജോലിക്കാരും   വിതരണക്കാരും. 23കാരനായ അജേഷ് രാജിനും 33 വയസ്സുള്ള ബാബു കല്ലായിക്കും ഇതോടെ സ്ഥിരം വരുമാനമായി. കലക്ടറേറ്റിലെത്തുന്നവര്‍ക്ക് ചൂട്ചായയും പലഹാരവും വിളമ്പുന്നതും പണംവാങ്ങുന്നതും എല്ലാം ഇവര്‍ തന്നെ.  മക്കള്‍ക്ക് ജോലി ആയതിന്റെ ആഹ്ലാദത്തിലാണ് രക്ഷിതാക്കള്‍.

കട നടത്താന്‍ ഇവരെ പരിശീലിപ്പിച്ച ഷാനിബ തന്റെ അനുഭവങ്ങള്‍ നിറകണ്ണുകളോടെയാണ് പങ്കുവെച്ചത്. ബുദ്ധിവികാസ വൈകല്യമുള്ള ഏതൊരു വ്യക്തിക്കും പരിശീലനത്തിനു ശേഷം രക്ഷിതാക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തില്‍ ഉചിതമായൊരിടത്ത് കഫേ ആരംഭിക്കാം.

MORE IN KERALA
SHOW MORE