നടുറോഡില്‍ പെണ്‍കുട്ടികളെ ‘തൊട്ടുതലോടി’ കാക്കിക്കാരന്‍; രോഷം, കസ്റ്റഡി: വിഡിയോ

sivkumar-thevara
SHARE

നഗരനടുവില്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും തൊട്ടും തലോടിയും നിന്ന ഹോം ഗാര്‍ഡിനെതിരെ രോഷം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ഹോം ഗാര്‍ഡിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചി തേവര ലൂർദ് പളളിക്ക് മുൻപിൽ തേവര ഫെറി റോഡിലൂടെ പോകുന്ന പെൺകുട്ടികളെയും സ്ത്രീകളെയും തൊട്ടുരുമ്മി ആഹ്ലാദം കണ്ടെത്തിയ ഹോംഗാർഡ് ശിവകുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്.

siv-kumar

ഇയാളെ പോലീസ്  ചോദ്യം ചെയ്തുവരികയാണ്. റോഡിലൂടെ പോകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരത്തിൽ ഇയാൾ സ്പർശിച്ച് ആനന്ദം കണ്ടെത്തുന്നത് വഴിയാത്രക്കാരിൽ ഒരാൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഇയാൾക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. 

sivkumar-home-guard

ഇയാൾ ‘ഞെരമ്പ് രോഗി’യാണെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറൽ ആയതിനു തൊട്ടുപിന്നാലെ പോലീസ് നടപടിയെടുക്കുകയായിരുന്നു. സ്ത്രീകളും പെൺകുട്ടികളും അടുത്തെത്തുമ്പോൾ അടുത്തെത്തി ഒന്നും അറിയാതെ സ്പർശിക്കുന്ന ഇയാൾ ആൺകുട്ടികളും പുരുഷൻമാരും എത്തുമ്പോൾ മാറിനിൽക്കുന്നതും വിഡിയോയിൽ കാണാം. സ്കൂൾ കുട്ടികളെ പോലും ഇയാൾ ഇത്തരത്തിൽ സ്പർശിക്കുന്നത് വിഡിയോയിൽ കാണാം. 

MORE IN KERALA
SHOW MORE