കൊച്ചിയിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ല; യാത്രക്കാർ പെരുവഴിയിൽ

kochi-bus-shelter
SHARE

നഗരം മെട്രോയിലേറിയെങ്കിലും കൊച്ചിയിലെ ബസ് യാത്രക്കാര്‍ക്ക് കാത്തുനില്‍പ്പിനാശ്രയം തെരുവോരം തന്നെ.  കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ കൃത്യം സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാരും   യാത്രക്കാരെ കറക്കുകയാണ്. 

നോര്‍ത്തും സൗത്തുമേതെന്നറിയാതെയാണ് ഒരുമാസം മുമ്പ് ഞാന്‍ കൊച്ചിയിലിറങ്ങിയത് . അന്നേകാണുന്ന കാഴ്ചയാണിത് . കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍  എവിടെ ബസ് നിര്‍ത്തുമെന്നറിയില്ല . നോര്‍ത്ത് റയില്‍വേ സ്റ്റേഷനിലിറങ്ങി നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പോകുന്ന വൃദ്ധരും വിദ്യാര്‍ഥികളുമെല്ലാം  ബസില്‍ കയറുന്നത് ഇങ്ങനെയാണ്. വഴിയോരത്ത് നിര്‍ത്തുന്ന ബസുകള്‍ ആളകത്ത് കയറും മുമ്പേകുതിച്ചുകഴിയും. സര്‍ക്കസ് കളിച്ച്  ഉള്ളില്‍ കയറിയാലും ആശങ്കയ്ക്ക് അറുതിയില്ല.  ലക്ഷ്യസ്ഥാനത്ത് ഇറങ്ങാന്‍ ബസ് ജീവനക്കാരുടെ ഒൗദാര്യം വേണ്ടിവരും . ഇറങ്ങുന്നിടത്തും കാത്തിരിപ്പുകേന്ദ്രമോ സ്ഥലനാമമോ ഇല്ലാത്തതിനാല്‍ തപ്പിതടയേണ്ടിവരുമെന്ന് ഉറപ്പ് 

നോര്‍ത്തിലും സൗത്തിലും മാത്രമല്ല കൊച്ചിയില്‍ മഷിയിട്ടു നോക്കിയാല്‍പോലും ബസ് കാത്തു നില്‍പ്പുകേന്ദ്രങ്ങള്‍ കാണാന്‍കഴിയില്ല . നഗരഭാഗമായി മാറിക്കഴിഞ്ഞ തൃപ്പൂണിത്തുറയില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ കയറി നില്‍ക്കാവുന്ന ഒരു കാത്തിരിപ്പുകേന്ദ്രമുള്ളത്  പേട്ടയിലാണ് അതാകട്ടെ മൂന്നുംകൂടിയ ജംഗ്ഷന് ഒത്തമധ്യത്തിലും . ചമ്പക്കരയിലും വൈറ്റിലയിലും എളംകുളത്തും ഇതുതന്നെ സ്ഥിതി . കടവന്ത്രയിലാകട്ടെ കാത്തു നില്‍പ്പ് കേന്ദ്രം പൊളിഞ്ഞുവീഴാറായ സ്ഥിതിയിലും  

എംജി റോഡിലേക്ക് കടന്നാലും ഇതുതന്നെ അവസ്ഥ. മെട്രോ നിര്‍മാണമെന്നുകഴിഞ്ഞിട്ടാകാം വഴിയാത്രക്കാരുടെ കാര്യമെന്ന നിലപാടിലാണ് നഗരസഭയും പൊതുമരാമത്ത് വകുപ്പും 

കൊച്ചിയില്‍ ഇനിയുമുണ്ട് കാണാനൊരുപാട് നഗരം നിറഞ്ഞോടുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരുസുരക്ഷയുമില്ലാതെ ബസ് കാത്തു നില്‍ക്കാന്‍ പക്ഷേ മനസനുവദിക്കുന്നില്ല. മെട്രോ നിര്‍മാണകാലം കഴിയുമ്പോള്‍ കാത്തിരിപ്പുകേന്ദ്രങ്ങള്‍ തിരികെവരുമെന്ന പ്രതീക്ഷക്കാം.

MORE IN KERALA
SHOW MORE