പതിനായിരം രൂപയുടെ പകുതി പോലും കിട്ടിയില്ല; ദുരിതാശ്വാസ സഹായം കിട്ടാക്കനി

idukki-family
SHARE

സര്‍ക്കാര്‍ പ്രഖ്യാപിച്ച  പതിനായിരം രൂപയുടെ  സഹായം ലഭിക്കാതെ ഇടുക്കി ജില്ലയില്‍ നിരവധിപേര്‍.  ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പലര്‍ക്കും പകുതി പണം പോലും  ലഭിച്ചിട്ടില്ല. ക്യാമ്പുകളില്‍നിന്ന് വാടക വീടുകളിലേയ്ക്ക് മാറാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും ദുരിതബാധിതര്‍ കുറ്റപ്പെടുത്തി.

ചെറുതോണിക്ക് ഗാന്ധി നഗര്‍  സ്വദേശികളായ മണി, ഭാര്യ ശരണ്യ.  ഉരുള്‍പൊട്ടലില്‍ ഇവരുടെ രണ്ട് മക്കളും മാതാപിതാക്കളും മരിച്ചു.   വീടിരുന്നിടത്ത് ഇന്നൊരു മണ്‍കൂന മാത്രം.  കഴിഞ്ഞ ഒരു മാസമായി ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇവര്‍ക്കും പതിനായിരം രൂപ കിട്ടിയിട്ടില്ല. അയ്യപ്പന്‍ ചേട്ടന്‍, ക്യാമ്പില്‍ നിന്ന്  പുറത്തിറങ്ങിയാല്‍  വെള്ളം വാങ്ങികുടിക്കാന്‍ പോലു കൈയ്യില്‍ നയാപൈസയില്ല. അതുകൊണ്ട് ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങാറില്ല. ഈ ചേട്ടനും സര്‍ക്കാരിന്റെ  താല്‍ക്കാലിക  സഹായമെത്തിയില്ല. ക്യാമ്പുകളില്‍ നിന്ന് വാടകവീടുകളിലേയ്ക്ക് മാറാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും ചിലര്‍ ആരോപിച്ചു.

ഇടുക്കിയില്‍  അര്‍ഹരായ 3100  പേരില്‍  ഇനി 69 പേര്‍ക്കു കൂടിയെ പതിനായിരം രൂപയുപടെ സഹായം ലഭിക്കാനുള്ളു എന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും. ഏറ്റവും  അര്‍ഹരായ ഇവരെപ്പോലയുള്ള നൂറ്കണക്കിന് ആളുകള്‍ക്കാണ്  പണം  ലഭിക്കാനുള്ളത്. 

MORE IN KERALA
SHOW MORE