കേരള രാഷ്ട്രീയത്തെ കുലുക്കിയ വിവാദം; തുടക്കം കൗണ്ടർ പോയന്റിൽ

counter-point
SHARE

കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദമാണ് ഇന്നത്തെ വിജിലന്‍സ് കോടതി വിധിയോടെ പുതിയൊരു വഴിത്തിരിവിലേക്ക് കടക്കുന്നത്.  മനോരമന്യൂസ് കൗണ്ടർപോയിന്റിൽ ബിജുരമേശ് ഉന്നയിച്ച ആരോപണമാണ് രാഷ്ട്രീയവിവാദമായും ,പിന്നീട് പരാതിയായും വിജിലൻസിനു മുന്നിലെത്തിയത്. മൂന്നു തവണ  ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണം നടന്നു.  കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ  കോടതിയെ സമീപിച്ചതും ബാർക്കോഴക്കേസിന്റെ പ്രത്യേകതയായിരുന്നു.

കെ.എം.മാണിക്ക് കോഴ നൽകിയെന്നു ബിജു രമേശ് പറഞ്ഞത് 2014 ഒക്ടോബർ 31 ലെ കൗണ്ടർ  പോയിന്റിൽ. തുടർന്ന് രാഷ്ട്രീയവിവാദം പ്രതിപക്ഷം ഏറ്റെടുത്തു. അന്വേഷണമാവിശ്യപ്പെട്ട് വി.എസ്. വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പണം കൈമാറുന്നത് കണ്ടെന്ന് ബിജുരമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി . 2014 ഡിസംബർ പത്തിനു മാണിയെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു മാണിയ്ക്കെതിരെ സഹചര്യത്തെളിവുണ്ടെന്നു എസ്.പി.,ആർ.സുകേശൻ നിലപാടെടുത്തു. എന്നാൽ കേസ് വേണ്ടെന്ന് നിയമോപദേശകനും,എഡിജിപി ഷെയ്ക്ക് ദർബേശ് സാഹിബും നിലപാടെടുത്തു. തെളിവില്ലെന്ന് ചൂണ്ടികാട്ടിറിപ്പോർട്ട് കോടതിയിൽ.

എന്നാൽ തുടരന്വേഷണമാവിശ്യപ്പെടട് വി.എസിന്റെത് അടക്കം പതിനൊന്ന് ഹർജികൾ പരിഗണിച്ച്  തുടരന്വേഷണത്തിനു കോടതി നിർദേശം. തുരന്വേഷണത്തിലും തെളിവില്ലെന്നു ചൂണ്ടികാട്ടി എൽ.ഡി.എഫ് സർക്കാർ എത്തിയശേഷം വീണ്ടും റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസത്27 ന് കേസിൽ സമർദമുണ്ടായെന്ന് ചൂണ്ടികാട്ടി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആർ.സുകേശന്റെ ഹർജി പരിഗണിച്ച് വീണ്ടും തുടരന്വേഷത്തിനു ഉത്തരവിട്ടു. ഈ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് കോടതി ഉത്തരവ്.

MORE IN KERALA
SHOW MORE