കത്തിമുനയിൽ നിന്നും രക്ഷിച്ച ഓർമപുതുക്കി ലക്ഷ്മണന് സ്നേഹചുംബനമേകി മന്ത്രി

ak-balan
SHARE

തലശേരി ബ്രണ്ണന്‍ കോളജില്‍ കെഎസ്്യുക്കാരുടെ ഊരി പിടിച്ച കത്തികള്‍ക്കിടയില്‍നിന്ന് തന്‍റെ ജീവന്‍ രക്ഷിച്ച  മുന്‍ കെഎസ്്യു നേതാവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി എ.കെ.ബാലന്‍. 1974ല്‍ എസ്എഫ്ഐയുടെ ആദ്യ ക്യാംപസ് രക്തസാക്ഷി പി.എന്‍.അഷ്റഫ് ബ്രണ്ണന്‍ കോളജിന്റെ മുറ്റത്ത് കുത്തേറ്റ് വീണയുടനെയാണ് എ.കെ.ബാലനെ ആക്രമിക്കാന്‍ കെഎസ്്യുക്കാര്‍ പാഞ്ഞടുത്തത്. 

കത്തിമുനകളില്‍നിന്ന് ജീവന്‍ രക്ഷിച്ചതിന് രാഷ്ട്രീയത്തിന് അതീതമായി നല്‍കിയ ചുംബനം. ബ്രണ്ണന്‍ കോളജില്‍ കെഎസ്്‌യു നേതാവായിരുന്ന എടക്കാട് ലക്ഷ്മണന്‍ മന്ത്രിയുടെ ചുംബനത്താല്‍ ഓര്‍മകളുടെ കണ്ണൂനീര്‍പൊഴിച്ചു. ഒരു പക്ഷേ നാല്‍പത്തിനാല് വര്‍ഷംമുന്‍പേ ഇല്ലാതാകുമായിരുന്ന ജീവിതത്തെക്കുറിച്ച് എ.കെ.ബാലന്‍ മനോരമ ന്യൂസിനോട് മനസ് തുറന്നു. 

കെഎസ്്യു ആധിപത്യം തകര്‍ത്ത് ബ്രണ്ണന്‍ കോളജില്‍ എസ്എഫ്ഐയുടെ ആദ്യ ചെയര്‍മാനായ ചരിത്രം എ.കെ.ബാലന്‍ ലക്ഷ്മണനെ കണ്ടപ്പോള്‍ ഓര്‍ത്തെടുത്തു. രോഗബാധിതനായി വിശ്രമിക്കുന്ന ലക്ഷ്മണനെ കണ്ണൂര്‍ ഇടചൊവ്വയിലുള്ള വീട്ടിലെത്തിയാണ് മന്ത്രി സന്ദര്‍ശിച്ചത്.

MORE IN KERALA
SHOW MORE